മനപൂര്‍വമല്ല അടിച്ചത് എന്നും തന്നെ സഹോദരിയെ പോലെയാണ് കരുതുന്നത് എന്നും എംഎല്‍എ പറഞ്ഞതായി നീതു പറയുന്നു.
തന്നെ പൊതുസ്ഥലത്ത് വച്ച് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത ബിജെപി എംഎല്‍എയ്ക്ക് ഗുജറാത്തിലെ പ്രാദേശിക എന്‍സിപി വനിതാ നേതാവ് രാഖി കെട്ടി കൊടുത്തു. ഗുജറാത്തിലെ നരോദ എംഎല്‍എ ബല്‍റാം തവാനി യുവ വനിത നേതാവിനെ നിലത്തിട്ട് ചവിട്ടുന്ന വീഡിയോ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. നീതു തേജ്വാനി എന്ന യുവ നേതാവാണ് എഎല്‍എയുടെ അക്രമത്തിന് ഇരയായത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബല്‍റാം തവാനിയുടെ നടപടിയെ ഗുജറാത്ത് ബിജെപി തള്ളിപ്പറഞ്ഞിരുന്നു. ഇന്നലെ നീതു തേജ്വാനിക്കൊപ്പം തവാനി വാര്‍ത്താസമ്മേളനം നടത്തി. ഈ വാര്‍ത്താസമ്മേളനത്തിലാണ് കൈയില്‍ രാഖി കെട്ടിക്കൊടുത്തത്.
മനപൂര്‍വമല്ല അടിച്ചത് എന്നും തന്നെ സഹോദരിയെ പോലെയാണ് കരുതുന്നത് എന്നും എംഎല്‍എ പറഞ്ഞതായി നീതു പറയുന്നു. ഞാന്‍ അദ്ദേഹത്തെ എന്റെ സഹോദരനായി കാണുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നമെല്ലാം പറഞ്ഞുതീര്‍ത്തിട്ടുണ്ട്. താന്‍ നീതുവിനെ മര്‍ദ്ദിക്കുകയോ ചവിട്ടുകയോ ചെയ്തിട്ടില്ലെന്നും തന്നെ പുറകില്‍ നിന്ന് ആരോ മര്‍ദ്ദിച്ചപ്പോള്‍ മുന്നോട്ട് വീണതാണ് എന്നുമാണ് ബല്‍റാം തവാനി പറഞ്ഞത്. അതേസമയം നിലത്ത് വീണ നീതുവിനെ ബല്‍റാം തവാനി ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
മേഖലയിലെ കുടിവെള്ള വിതരണം നിലച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സംസാരിച്ചപ്പോളാണ് നീതുവിനെ ബല്‍റാം അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Balram Thawani, BJP MLA who was caught on camera kicking a woman NCP leader in Naroda: She's like my sister, I have apologized to her for what happened yesterday. We have cleared out the misunderstandings between us. I have promised to help her if she ever needs any help #Gujarat pic.twitter.com/sAF9Jm6ZXB
— ANI (@ANI) June 3, 2019
#WATCH BJP's Naroda MLA Balram Thawani kicks NCP leader (Kuber Nagar Ward) Nitu Tejwani when she went to his office to meet him over a local issue yesterday. Nitu Tejwani has registered a complaint against the MLA. #Gujarat pic.twitter.com/dNH2Fgo5Vw
— ANI (@ANI) June 3, 2019
Balram Thawani,BJP MLA who was caught on camera kicking a woman NCP leader in Naroda: I got swayed by emotions,I accept the mistake, it was not intentional. I have been in politics for last 22 years,such thing has never happened before. I will say sorry to her. #Gujarat pic.twitter.com/FNZWzYt4gY
— ANI (@ANI) June 3, 2019