UPDATES

ട്രെന്‍ഡിങ്ങ്

സംവരണം പാലിക്കാത്ത അലിഗഢ് സർവ്വകലാശാലയ്ക്ക് ഫണ്ട് നൽകുന്നതെന്തിനെന്ന് പട്ടികജാതി കമ്മീഷൻ

2016 ജൂൺ 10ന് നിലവിലെ ബിജെപി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാണ്.

ഇതര കേന്ദ്ര സർവ്വകലാശാലകളെപ്പോലെ സംവരണനയം നടപ്പാക്കാത്ത അലിഗഢ് മുസ്ലിം സർവ്വകലാശാലയ്ക്ക് ഫണ്ട് നൽകുന്നത് തുടരുന്നതെന്തിനാണെന്ന് ആരാഞ്ഞ് ദേശീയ പട്ടികജാതി കമ്മീഷൻ മാനവവിഭവശേഷി മന്ത്രാലയത്തിന് കത്തെഴുതി. സർക്കാർ അലിഗഢ് സർവ്വകലാശാലയ്ക്ക് നൽകിയ വാർഷിക ഗ്രാന്റിന്റെ വിവരങ്ങൾ നൽ‌കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വകലാശാല തുടങ്ങിയ കാലം മുതൽ ഇന്നുവരെ നൽകിയ ഗ്രാന്റുകളുടെ വിവരമാണ് കമ്മീഷന് വേണ്ടത്.

ജൂലൈ രണ്ടിന് ഇതേ വിഷയത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ രാം ശങ്കർ കതേരിയ യുജിസിയുമായും മാനവവിഭവശേഷി മന്ത്രാലയവുമായും ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളിലാണ് സർവ്വകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച നിലപാടുകൾക്ക് വഴി തെളിഞ്ഞതെന്നാണ് അറിയുന്നത്.

ന്യൂനപക്ഷ പദവിയുള്ളതിനാലാണ് സംവരണതത്വങ്ങൾ സർവ്വകലാശാല പാലിക്കാതിരിക്കുന്നത്. ന്യൂനപക്ഷപദവിയുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംവരണമടക്കമുള്ള പല നിയമങ്ങളും ബാധകമല്ല. സാമൂഹികമായി അവശനിലയിലുള്ള മുസ്ലിം വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ഇത്തരം സ്ഥാപനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ സഹായങ്ങളോടെ നിലനിൽക്കുന്നത്.

2016 ജൂൺ 10ന് നിലവിലെ ബിജെപി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാണ്. പാർലമെന്റില്‍ നിയമം മുഖാന്തിരം സ്ഥാപിതമായതും കേന്ദ്ര സർക്കാരിന്റെ ഫണ്ട് വാങ്ങുന്നതുമായ അലിഗഢ് സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനമായല്ല സ്ഥാപിക്കപ്പെട്ടതെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നത്.

അതെസമയം, ഈ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സർവ്വകാലാശാല അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അലിഗഢ് മുസ്ലിം സർവ്വകലാശാല നിയമത്തിന്റെ വകുപ്പ് 2 (1) ഇത് വ്യക്തമായി പറയുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കു വേണ്ടിയുള്ള സർവ്വകലാശാലയാണ് അലിഗഢ് മുസ്ലിം സർവ്വകലാശാല എന്ന് ഈ വകുപ്പിൽ വ്യക്തമായി പറയുന്നു. അലിഗഢ് സർവ്വകലാശാല ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമാണെന്ന് 2007ലെ ഒന്നാം യുപിഎ സർക്കാർ യുജിസിയെ അറിയിച്ചിരുന്നതുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍