UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദു ജനസംഖ്യ കുറയുന്നു, രണ്ട് കുട്ടികള്‍ നയം എല്ലാ മതങ്ങള്‍ക്കും നടപ്പിലാക്കണം: കേന്ദ്രമന്ത്രി

അഴിമുഖം പ്രതിനിധി

രണ്ട് കുട്ടികള്‍ എന്ന ജനസംഖ്യാ നയം ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കുമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. പെണ്‍മക്കള്‍ സുരക്ഷിതരല്ലെന്നും അതിനാല്‍ പാകിസ്താനിലേതു പോലെ ശിരോവസ്ത്രത്തിനുള്ളില്‍ സൂക്ഷിക്കണമെന്നും ബിജെപി നേതാവായ സിംഗ് കൂട്ടിച്ചേര്‍ത്തു. 

ഹിന്ദുക്കളുടെ ജനസംഖ്യം കുറയുകയാണെന്നും അത് ആശങ്കയുണര്‍ത്തുന്നുവെന്നും സിംഗ് പറയുന്നു. ജനസംഖ്യാ നയം പാലിക്കാത്തവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും സിംഗ് ആവശ്യപ്പെടുന്നു.

ഗിരിരാജ് സിംഗ് വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമായല്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവും സംസ്ഥാനത്തെ പാകിസ്താനാക്കാന്‍ ശ്രമിക്കുകയാണെന്ന് സിംഗ് 2015-ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് പ്രസ്താവിച്ചിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലെ പ്രസ്താവന നടത്തിയതിന് സിംഗ് രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍