UPDATES

ഇന്ത്യ

കൽക്കരിയിൽ നിന്നും ഇന്ത്യക്ക് പരിവർത്തനം വേണമെന്ന് ഐപിസിസി റിപ്പോർട്ട്: വരാനിരിക്കുന്നത് മാരകമായ ഉഷ്ണവാതങ്ങൾ

കൽക്കരി ഉപയോഗിച്ചുള്ള വ്യവസായങ്ങളിൽ നിന്നുള്ള പരിവർത്തനം ഇന്ത്യ സാധ്യമാക്കണമെന്ന് ഐപിസിസി റിപ്പോർട്ട് തയ്യാറാക്കുന്നവരുടെ സംഘത്തിൽ പ്രവർത്തിച്ച രണ്ട് ഇന്ത്യൻ ശാസ്ത്രജ്ഞർ പറഞ്ഞു.

ഭൂമിയുടെ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് കൂടി വർധനയുണ്ടായാല്‍ ഇന്ത്യയിൽ അസഹ്യമായ ഉഷ്ണതരംഗങ്ങളുണ്ടാകുമെന്ന് ഐപിസിസി റിപ്പോർട്ട്. തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവൺമെന്റൽ പാനൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കാലാവസ്ഥാവ്യതിയാനം ഭൂമിയിൽ കനത്ത ആഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കെയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.

കൽക്കരി ഉപയോഗിച്ചുള്ള വ്യവസായങ്ങളിൽ നിന്നുള്ള പരിവർത്തനം ഇന്ത്യ സാധ്യമാക്കണമെന്ന് ഐപിസിസി റിപ്പോർട്ട് തയ്യാറാക്കുന്നവരുടെ സംഘത്തിൽ പ്രവർത്തിച്ച രണ്ട് ഇന്ത്യൻ ശാസ്ത്രജ്ഞർ പറഞ്ഞു. മിനാൾ പഥക്ക്, ശുക്ല എന്നീ ശാസ്ത്രജ്ഞരാണ് ഇന്ത്യയെ വരാനിരിക്കുന്ന ഉഷ്ണതരംഗങ്ങളിൽ നിന്നും രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്നത്.

ഇന്ത്യയുടെ ആളോഹരി കാർബൺ പുറന്തള്ളൽ ചരിത്രപരമായിത്തന്നെ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ശുക്ല ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഇന്ത്യയും കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട് തങ്ങളുടേതായ സാമൂഹിക-സാമ്പത്തിക പരിവർത്തനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്. ഇതിനായി വരും വർഷങ്ങളിൽ കൽക്കരി ഉപയോഗിച്ചുള്ള വ്യവസായങ്ങളില്‍ നിന്ന് സാവധാനത്തിലുള്ള പരിവർത്തനം ഇന്ത്യക്കാവശ്യമാണ്. ഇതുവഴി ജീവിതനിലവാരം വർധിപ്പിക്കേണ്ടതുണ്ട്.

ഇന്റർഗവൺമെന്റൽ പാനൽ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ച മറ്റൊരു ശാസ്ത്രജ്ഞൻ മിനാൾ പഥക്കും പറയുന്നത് നടപടികൾ ആവശ്യമായി വന്നിരിക്കുന്നു എന്നാണ്. ഇന്ത്യ നിലവിൽ ഈ വഴിക്കുള്ള നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നുണ്ടെങ്കിലും അവ മാത്രം പോര എന്നതാണ് സ്ഥിതി. രണ്ടായിരത്തിമുപ്പതാമാണ്ട് എത്തുമ്പോഴേക്ക് കാർബൺ എമിഷൻ ഒട്ടുമില്ല എന്ന സ്ഥിതിയിലേക്കു തന്നെ വരേണ്ടതുണ്ട്.

നമ്മുടെ നഗരങ്ങൾ കുറെക്കൂടി മികച്ച രീതിയിൽ പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നും പഥക്ക് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ കെട്ടിടങ്ങൾ കുറെക്കൂടി എനർജി എഫിഷ്യന്റ് ആകേണ്ടതുണ്ട്, നമ്മുടെ ഗതാഗത സംവിധാനങ്ങളെ മെച്ചപ്പെട്ട നിലയിലാക്കേണ്ടതുണ്ട്. സുസ്ഥിര മാതൃകകൾ അന്വേഷിക്കുന്നതിൽ ഗവേഷണങ്ങളിൽ ഊന്നൽ നൽകുന്ന സർവ്വകലാശാലകള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നും പഥക്ക് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍