UPDATES

കായികം

ഇന്ത്യ-കിവീസ് മത്സരത്തില്‍ അമ്പയറുടെ കയ്യിലുണ്ടായിരുന്ന ആ ഉപകരണം എന്തായിരുന്നു?

Avatar

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്കിടെയില്‍ അമ്പയറുടെ കയ്യിലുണ്ടായിരുന്ന ഉപകരണം എന്താണെന്നായിരുന്നു ക്രിക്കറ്റ്‌ ആരാധകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കണ്ടാല്‍ ചെറിയൊരു ബാഡ്മിന്റണ്‍ ബാറ്റ്‌പോലെയുള്ള ആ ഉപകരണം അമ്പയര്‍ തന്റെ സുരക്ഷയ്ക്കു വേണ്ടി ഉപയോഗിക്കുന്നതാണെന്ന് മനസ്സിലായപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആരാധകര്‍ക്ക് ആകാംക്ഷയായി.  

ഈ സുരക്ഷ ഉപകരണത്തിന്റെ പേര് ഫോര്‍ഹാം ഷീല്‍ഡ് എന്നാണ്. ബാറ്റ്സ്മാര്‍ അടിച്ചുവിടുന്ന അപകടകരമായ സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളിന്‍ നിന്നും അമ്പയര്‍ക്ക് സ്വയം രക്ഷപ്പെടാനുള്ള സുരക്ഷാ കവചമാണിത്.

ഓസ്ട്രേലിയന്‍ അമ്പയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡാണ് ഫോര്‍ഹാം ഷീല്‍ഡ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ലോക ട്വന്റി-ട്വന്റി ചാമ്പ്യന്‍ഷിപ്പിലും ബ്രൂസ് ഈ ഉപകരണം ഉപയോഗിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഇന്ത്യയിലെ കളിയില്‍ ഈ സുരക്ഷ കവചം ഉപയോഗിക്കുന്നത്.

നേരത്തെ ഇസ്രായേലിലെ ഒരു മത്സരത്തില്‍ ബാറ്റ്സ്മാന്റെ ഷോട്ട് തലയ്ക്ക് കൊണ്ട് ഒരു അമ്പയര്‍ മരിച്ചതോടെയാണ് അവരുടെ സുരക്ഷയ്ക്കായി ഐസിസി സുരക്ഷാകവചം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍