UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർണാടക തെരഞ്ഞെടുപ്പിന് തുറന്ന വ്യാജ വാർ‌ത്താ വെബ്‌‍സൈറ്റുകൾ കാണാനില്ല

ഇവയിലൊരു വെബ്സൈറ്റ് പിന്നീട് പേയിങ് ഗസ്റ്റ് താമസം ശരിയാക്കി നൽകുന്ന ഏജൻസിയുടെ പക്കലെത്തി.

കർണാടക തെരഞ്ഞെടുപ്പുകാലത്ത് സജീവമായിരുന്ന വ്യാജ വാർത്താ വെബ്‌സൈറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ബിജെപിക്കു വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്ന വെബ്സൈറ്റുകളാണ് കാണാതായിരിക്കുന്നത്. മാർച്ച്, എപ്രിൽ, മെയ് മാസങ്ങളിലാണ് ഇവ സജീവമായിരുന്നത്.

ഇവയിലൊരു വെബ്സൈറ്റ് പിന്നീട് പേയിങ് ഗസ്റ്റ് താമസം ശരിയാക്കി നൽകുന്ന ഏജൻസിയുടെ പക്കലെത്തി.

ബെംഗളൂരു ടൈംസ് എന്ന വെബ്സൈറ്റ് കർണാടക തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ്സിനെതിരെ വൻ പ്രതാരണങ്ങൾ നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെയും മറ്റും വ്യാജപ്രചാരണങ്ങൾ വരെ അടിച്ചു വിട്ടിരുന്ന ഈ വെബ്സൈറ്റ് പിന്നീട് പേയിങ് ഗസ്റ്റ് റൂമുകളുടെ പരസ്യങ്ങളാണ് നൽകി വന്നിരുന്നത്. ഇപ്പോൾ ഈ വെബ്സൈറ്റ് ലഭ്യവുമല്ല.

ബെംഗളൂരു മിറർ, എക്സ്പ്രസ്സ് ബാംഗ്ലൂർ, വോയ്സ് ഓഫ് ബാംഗ്ലൂർ എന്നീ വെബ്സൈറ്റുകളും തെരഞ്ഞെടുപ്പുകാലത്ത് ബിജെപിക്കു വേണ്ടി വാർത്തകളുടെ രൂപത്തിൽ പ്രചാരണം നടത്തിയിരുന്നു. ഇവയും ഇപ്പോൾ കാണാനില്ല.

ചരിത്രം കെട്ടുകഥയല്ല; മോദിയുടെ വിഡ്ഢിത്തങ്ങള്‍ കുത്സിതനീക്കമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍