UPDATES

ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചു: പെണ്‍കുട്ടി റോഡില്‍ തലയടിച്ച് വീണ് മരിച്ചു

അഴിമുഖം പ്രതിനിധി

ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലേക്ക് പോകുവായിരുന്ന പെണ്‍കുട്ടി റോഡില്‍ തലയടിച്ച് വീണ് മരിച്ചു. ബിഹാറിലെ കൈയ്മുര്‍ ജില്ലയിലെ 10-ാം ക്ലാസുകാരിയായ പതിനഞ്ചുകാരിക്കാണ് ദാരുണ അന്ത്യം. ബക്കറാബാദ് സ്വദേശിയായ പെണ്‍കുട്ടി പരീക്ഷ എഴുതുവാന്‍  കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

ബൈക്കിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടികളുടെ സമീപമെത്തിയപ്പോള്‍ ഒരാളുടെ ദുപ്പട്ടയില്‍ പിടിച്ചുവലിക്കുകയും തുടര്‍ന്ന് ബൈക്ക് മുന്നോട്ടുപായിച്ചതോടെ പെണ്‍കുട്ടി നിലതെറ്റി റോഡില്‍ തലയടിച്ചു വീണു മരിക്കുകയുമായിരുന്നു.

ബൈക്ക് ഓടിച്ചിരുന്നത് 20-കാരനായ കൃഷ്ണ കുമാര്‍ എന്ന ആളായിരുന്നു. ബൈക്കിന്റെ പിന്നില്‍ ഇരുന്ന പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളില്‍ ഏറ്റവും പിന്നില്‍ ഇരുന്ന ആണ്‍കുട്ടിയാണ് ദുപ്പട്ടയില്‍ പിടിച്ചു വലിച്ചത്.

തലക്ക് ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം  റിപ്പോര്‍ട്ട് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ചെയ്ന്‍പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണ കുമാര്‍ ഒളിവിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍