ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഭാഗമായ ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷ ശരി വച്ചത് താഹില്‍രമണി ആയിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സെപ്റ്റംബര്‍ ആറിന് ജസ്റ്റിസ് താഹില്‍രമണി രാജിക്കത്ത് നല്‍കിയത്. 2020 ഒക്ടോബര്‍ മൂന്ന് വരെ ജസ്റ്റിസ് താഹില്‍രമണിക്ക് കാലാവധിയുണ്ട്.
ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഭാഗമായ ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷ ശരി വച്ചത് താഹില്‍രമണി ആയിരുന്നു. ഇതിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് പിന്നില്‍ എന്ന തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് താരതമ്യേന ചെറിയ പരിധിയുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മുതിര്‍ന്ന ജഡ്ജിയായ താഹില്‍രമണിയെന സ്ഥലം മാറ്റിയതിനെതിരെ നിയമവൃത്തങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.