UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോള്‍ വിശ്വാസവോട്ട് നടത്തും: കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാര്‍

“സഭയുടെ വിശ്വാസം തേടാനാണ് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ എപ്പോള്‍ വേണം എന്ന് അദ്ദേഹം പറയണം”.

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആവശ്യപ്പെടുമ്പോള്‍ ആയിരിക്കും നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. വിശ്വാസ വോട്ടിന് തയ്യാറാണ് എന്നും സ്പീക്കറോട് സമയം തീരുമാനിച്ചോളൂ എന്നും കുമാരസ്വാമി ഇന്നലെ പറഞ്ഞിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജി, അയോഗ്യത പ്രശ്‌നങ്ങളില്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുത് എന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഇത്. സഭയുടെ വിശ്വാസം തേടാനാണ് ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ എപ്പോള്‍ വേണം എന്ന് അദ്ദേഹം പറയണം – രമേഷ് കുമാര്‍ പറഞ്ഞു.

നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് താന്‍ കരുതുന്നത് എന്നും സ്പീക്കര്‍ പറഞ്ഞു. ഇപ്പോള്‍ വിശ്വാസ വോട്ട് നടത്തിയില്ലെങ്കില്‍ കാര്യമില്ല. അതിന്റെ ഗൗരവം നഷ്ടമാകും. പെട്ടെന്ന് നടത്തിയാല്‍ എനിക്ക് എനിക്ക് ഉറക്കവും കിട്ടും. മൂന്ന് വിമത എംഎല്‍എമാരുടെ രാജി സംബന്ധിച്ച് സ്പീക്കര്‍ ഹിയറിംഗ് വച്ചിരുന്നെങ്കിലും ആരും വന്നില്ല. കോണ്‍ഗ്രസ് ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍, നാരായണ ഗൗഡ എന്നിവര്‍ക്കാണ് ഹിയറിംഗ് വച്ചിരുന്നത്. അവര്‍ വന്നാല്‍ ഞാന്‍ കേള്‍ക്കും. ഇല്ലെങ്കില്‍ വീട്ടില്‍ പോയി കിടന്നുറങ്ങും – രമേഷ് കുമാര്‍ പറഞ്ഞു. ജൂലായ് 15ന് രാമലിംഗ റെഡ്ഡി, കെ ഗോപാലയ്യ എന്നിവര്‍ക്കും 17ന് എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവര്‍ക്കും ഹിയറിംഗ് വച്ചിട്ടുണ്ട്.

ALSO READ: അന്ന് രാഷ്ട്രപതിയുടെ പ്രത്യേക അതിഥി, ഇന്ന് ബീഡി തെറുപ്പുകാരി; കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയുടെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍