UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കാശ്മീരി പെണ്‍കുട്ടികളെ കൊണ്ടുവരാം” – ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; ഇതാണ് ആര്‍എസ്എസിന്റെ പരിശീലനമെന്ന് രാഹുല്‍ ഗാന്ധി

“ദുര്‍ബലനും പരിതാപകരമായ മാനസികാവസ്ഥയിലുള്ളയാളുമായ ഒരു വ്യക്തിയുടെ മനസിനെ വര്‍ഷങ്ങള്‍ നീളുന്ന ആര്‍എസ്എസ് പരിശീലനം എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്”.

കാശ്മീരി സ്ത്രീകളെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ ബിജെപി നേതാവായ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും. കാശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ഉം 35എയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇനി കാശ്മീരി പെണ്‍കുട്ടികളെ ഹരിയാനയിലെ യുവാക്കള്‍ക്ക് സംസ്ഥാനത്തേയ്ക്ക് വിവാഹം കഴിച്ച് കൊണ്ടുവരാം എന്നാണ് മനോഹര്‍ പരീഖര്‍ ഫത്തേഹാബാദിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് ഖട്ടര്‍ ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി ഹരിയാനയില്‍ വിജയമാണ് എന്ന് അവകാശപ്പെട്ട് പ്രസംഗിച്ചുവരുമ്പോളാണ് ഖട്ടര്‍ കാശ്മീരി പെണ്‍കുട്ടികളുടെ കാര്യം പറഞ്ഞത്. നമ്മുടെ മന്ത്രി ഒ പി ധാന്‍കര്‍ ബിഹാറില്‍ നിന്ന് മരുമക്കളായി പെണ്‍കുട്ടികളെ കൊണ്ടുവരുന്ന കാര്യം പറയുന്നു. എന്നാല്‍ ഇപ്പോള്‍ കാശ്മീരിന്റെ കാര്യവും ശരിയായി എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇനി നമ്മള്‍ കാശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരും – ഖട്ടര്‍ പറഞ്ഞു.

അതേസമയം ഖട്ടറിന്റെ പ്രസ്താവന നികൃഷ്ടമാണെന്നും ദുര്‍ബലനും അരക്ഷിതബോധമുള്ളയാളും പരിതാപകരമായ മാനസികാവസ്ഥയിലുള്ളയാളുമായ ഒരു വ്യക്തിയുടെ മനസിനെ വര്‍ഷങ്ങള്‍ നീളുന്ന ആര്‍എസ്എസ് പരിശീലനം എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്ത് അല്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍