UPDATES

കായികം

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്റെ വിജയം; റാങ്കിങ്ങില്‍ പക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാമത്

Avatar

അഴിമുഖം പ്രതിനിധി

കൊല്‍ക്കത്തയിലെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 178 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ പക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. 375 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കീവീസിനെ ഇന്ത്യന്‍ ബൗളര്‍മാരായ അശ്വന്‍, ഷാമി, രവീന്ദ്ര ജഡേജ എന്നിവരാണ് പിടിച്ചുകെട്ടിയത്. മൂവരും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ഓപ്പണര്‍ ടോം ലാതം 74 റണ്‍സെടുത്ത് ഒരറ്റത്തു നിന്നപ്പോള്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍(24), ഹെന്റി നിക്കോളാസ്(24), ലൂക്ക് റോഞ്ചി(32) എന്നിവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി. പിന്നാലെ വന്നവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 263 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ 82 റണ്‍സും, വിരാട് കോഹ്ലി 45 റണ്‍സും എടുത്തു. വൃദ്ധിമാന്‍ സാഹ 58 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ 23 റണ്‍സെടുത്തിരുന്നു. കിവീസിനുവേണ്ടി ബോള്‍ട്ടും ഹെന്റിയും സാന്റനറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് എട്ടിന് ഇന്‍ഡോറില്‍ നടക്കും.

സ്‌കോര്‍ : ഒന്നാം ഇന്നിങ്‌സ്- ഇന്ത്യ 316/10(104.5), ന്യൂസിലാന്‍ഡ് 204/10(53)
                  രണ്ടാം ഇന്നിങ്‌സ്- ഇന്ത്യ 263/10(76.5), ന്യൂസിലാന്‍ഡ്197/10(81.1)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍