UPDATES

പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച മിനി വാനിന്റെ ഉടമ ജയ്ഷ് ഇ മുഹമ്മദ് അംഗമെന്ന് എന്‍ഐഎ

പുല്‍വാമ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14ന് അപ്രത്യക്ഷനായ സജ്ജാദ് ഭട്ടിന്റെ ഫോട്ടോ തോക്ക് ധരിച്ച രൂപത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് വാഹന വ്യൂത്തിലേയ്ക്ക് ഇടിച്ചുകയറ്റിയത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി വാന്‍ എന്ന് റിപ്പോര്‍ട്ട്. വാനിന്റെ ഉടമസ്ഥന്‍ ഒളിവിലാണ്. 20 കിലോയോളം ആര്‍ഡിഎക്‌സ് ആണ് വാനിലുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ തീവ്രത വച്ച് നോക്കുമ്പോള്‍ വാഹനം വിശദമായി പരിശോധിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. കുറച്ച് ലോഹഭാഗങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം അവശിഷ്ട ഭാഗങ്ങള്‍ ഉപയോഗിച്ച് തങ്ങള്‍ക്ക് ചേസിസ് നമ്പറും രജിസ്‌ട്രേഷന്‍ നമ്പറും തിരിച്ചറിയാനായെന്ന് എന്‍ഐഎ അവകാശപ്പെടുന്നു.

2011ല്‍ ഷോറൂമില്‍ നിന്ന് വാങ്ങിയ മാരുതി സുസൂക്കി ഇക്കോ വാനില്‍ ഏഴ് തവണയോളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അനന്ത്‌നാഗിലെ ബിജ്‌ബെഹാരയിലുള്ള 19കാരനായ സജ്ജാദ് ഭട്ട് നിലവില്‍ ആണ് വാഹന ഉടമ. പുല്‍വാമ ആക്രമണത്തിന് 10 ദിവസം മുമ്പാണ് സജ്ജാദ് ഭട്ട് വാഹനം വാങ്ങിയത് എന്ന് എന്‍ഐഎ പറയുന്നു. ഫെബ്രുവരി 23ന് സജ്ജാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ഒന്നും കിട്ടിയിരുന്നില്ല.

ഷോപ്പിയാനിലെ സിറാജ് ഉല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥി ആയിരുന്നു ഇയാള്‍. പുല്‍വാമ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14ന് അപ്രത്യക്ഷനായ സജ്ജാദ് ഭട്ടിന്റെ ഫോട്ടോ തോക്ക് ധരിച്ച രൂപത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സജ്ജാദ് ഭട്ട് ജയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നതായുള്ള പ്രഖ്യാപനമാണ് ഇത് എന്ന് എന്‍ഐഎ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍