UPDATES

വിപണി/സാമ്പത്തികം

കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതിനായി 1961ലെ ആദായനികുതി നിയമം ഭേദഗതി ചെയ്യും.

ഭവന നിര്‍മ്മാണ മേഖല അടക്കമുള്ളവയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. 30 ശതമാനത്തില്‍ നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നല്‍കിയത്. സര്‍ചാര്‍ജ്ജുകള്‍ അടക്കമാണിത്. നിര്‍മ്മല സീതാരാമന്‍ ഗോവയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് ടാക്‌സ് കുറക്കുന്നതിലൂടെ ഒരു വര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്കും പുതിയ മാനുഫാക്ച്വറിംഗ് സ്ഥാപനങ്ങള്‍ക്കും ധന മന്ത്രി നികുതി ഇളവ് പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതിനായി 1961ലെ ആദായനികുതി നിയമം ഭേദഗതി ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഇന്‍കംടാക്‌സ് ആക്ടില്‍ കൊണ്ടുവരും. മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് നികുതി 15 ശതമാനമാക്കുക. ഉല്‍പ്പാദന വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഇത് സഹായകമാകുമെന്ന് ധന മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ധന മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം സെന്‍സെക്‌സ് സൂചിക 900 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 10,900 മാര്‍ക്ക് കടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍