UPDATES

വിപണി/സാമ്പത്തികം

നീതി ആയോഗിനെ തള്ളി ധന മന്ത്രി നിര്‍മ്മല സീതാരാമന്‍, ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതെന്ന് അവകാശവാദം

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും.

രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവുമെണ്ടെന്ന നീതി ആയോഗിന്റെ പ്രസ്താവന തള്ളി കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്ക് മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ചയുണ്ട്. യുഎസിനേയും ചൈനയേയും അപേക്ഷിച്ച് വളര്‍ച്ചയില്‍ ഇന്ത്യ മുന്നിലാണ്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ട് എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും. ആദായനികുതി റിട്ടേണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയാണ്. രാജ്യത്ത് ബിസിനസ് സൗഹൃദ സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ആദായനികുതി നോട്ടീസുകള്‍ക്ക് ഏകീകൃത സംവിധാനം ഒക്ടോബര്‍ മുതല്‍ നിലവില്‍ വരും. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമാണ് നിലവിലെ സര്‍ക്കാരിന്റെ സമീപനമെന്നും ധന മന്ത്രി അവകാശപ്പെട്ടു. ബാങ്കുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കും. ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കും.
ഭവന വായ്പാ പലിശ നിരക്ക് കുറയ്ക്കും.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് എന്നും കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു പ്രതിസന്ധിയെ രാജ്യം അഭിമുഖീകരിച്ചിട്ടില്ല എന്നും നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. സ്വകാര്യമേഖലയിലെ വിശ്വാസമില്ലായ്മയും പണവിനിമയം നടക്കാത്തതും പ്രതിസന്ധിയുണ്ടാക്കുന്നതായി രാജീവ് കുമാര്‍ പറഞ്ഞിരുന്നു. പ്രതിസന്ധി ശരിവച്ച് നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും സംസാരിച്ചിരുന്നു. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് ധന മന്ത്രിയുടെ വാര്‍ത്താസമ്മേളനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍