UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൈൽ ചീങ്കണ്ണിത്തൊലി കൊണ്ടുള്ള നിത അംബാനിയുടെ ഹാൻഡ് ബാഗിൽ 240 വൈരക്കല്ലുകൾ; വില 2.6 കോടി

കരിഷ്മ കപൂർ തന്റെ ഇൻസ്റ്റഗ്രാം പേജിലിട്ട ഒരു ചിത്രം ഈയൊരു കാരണത്തിന്റെ പേരിൽ വൈറലായിരിക്കുകയാണ്.

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സനും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയുടെ ഹാൻഡ് ബാഗാണ് ഇപ്പോൾ ചർച്ചാവിഷയം. ഹെർമെസ് കമ്പനി ഇറക്കുന്ന ഹിമാലയ ബിർകിൻ ബാഗാണ് നിതയുടെ പക്കലുള്ളതെന്ന് സോഷ്യൽ മീഡിയയാണ് കണ്ടെത്തിയത്. കരിഷ്മ കപൂർ തന്റെ ഇൻസ്റ്റഗ്രാം പേജിലിട്ട ഒരു ചിത്രം ഈയൊരു കാരണത്തിന്റെ പേരിൽ വൈറലായിരിക്കുകയാണ്.

240 വൈരക്കല്ലുകളാണ് ഈ ബാഗില്‍ പതിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ അലുക്കുകളിന്മേലാണിവ പതിച്ചിരിക്കുന്നത്. മാറ്റ് വൈറ്റ് നിറത്തിലുള്ള ഈ ബാഗ് ഹെര്‍മെസിന്റെ കളക്ഷനിൽ ഏറ്റവും ഖ്യാതിയുള്ള ബാഗാണിത്.

ചീങ്കണ്ണികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാമതാണ് നൈൽ ചീങ്കണ്ണികളുടെ സ്ഥാനം. ആഫ്രിക്കയിലാണ് ഈ ചീങ്കണ്ണികളെ കണ്ടുവരുന്നത്. നൈൽ ചീങ്കണ്ണിയുടെ തോൽ കൊണ്ടാണ് നിതയുടെ ഹാൻഡ് ബാഗ് നിർമിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍