UPDATES

ട്രെന്‍ഡിങ്ങ്

ജെഡിയുവിലെ ഭിന്നത : ശരദ് യാദവിനെതിരെ നടപടിക്കു സാധ്യത

ഇനിയും ശരദ് കുമാര്‍ വിമത സ്വരങ്ങളാണ് ഉയര്‍ത്തുന്നതെങ്കില്‍ അദ്ദേഹം അതു ചെയ്യാന്‍ സ്വതന്ത്രനാണ്

ബീഹാറിലെ മഹാസഖ്യം പിളര്‍ത്തി ബിജെപിയുമായി ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായ ജെഡിയു അദ്ധ്യക്ഷന്‍ നിതിഷ് കുമാറിന്റെ നടപടികളെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവും എംപിയുമായ ശരദ് യാദവിനെ പുറത്താക്കാന്‍ നടപടികളാരംഭിച്ചു. ‘ശരത് യാദവിന് എന്തു വേണമെങ്കിലും തിരുമാനിക്കാം അതിനദ്ദേഹം സ്വതന്ത്രനാണ്. പാര്‍ടിയെ സംമ്പന്ധിച്ചിടത്തോളം ഒന്നിച്ചുളള തിരുമാനമാണ്. അത് തന്റെ മാത്രം ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലല്ല. പലതവണ താന്‍ അതു വ്യക്തമാക്കിയതാണ്. ഇനിയും ശരദ് കുമാര്‍ വിമത സ്വരങ്ങളാണ് ഉയര്‍ത്തുന്നതെങ്കില്‍ അദ്ദേഹം അതു ചെയ്യാന്‍ സ്വതന്ത്രനാണ്.’ നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അദ്ദേഹത്തെ ഉടനെ പാര്‍ടിയില്‍ നിന്നും നീക്കൂമെന്ന സുചനകളാണ് മുതിര്‍ന്ന അംഗങ്ങള്‍ നല്‍കുന്നത്. അതിനായി തിരുമാനം എടുത്തുവെന്നും നേതാക്കള്‍ സൂചനകള്‍ നല്‍കുന്നു. 2015 ല്‍ ബിഹാറിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപി 26 ഹെലികോപറ്ററും 12 വിമാനങ്ങളും ഉപയോഗിച്ചു. എസ്പിയും ബിഎസ്പിയും ഇടതുപാര്‍ടികളും ഒരുമിച്ച് മഹാസസഖ്യത്തിന് ജെഡിയു നേതൃത്വം നല്‍കി. ബീഹാറിലെ ജനത മഹാസഖ്യത്തിന് മൂന്നില്‍ രണ്ട് ഭുരിപക്ഷം നല്‍കി. രാജ്യത്തെ ജനത അന്ന് അതിനെ സ്വാഗതം ചെയ്തിരുന്നു . പക്ഷെ ആരാണ് വിശ്വാസ വഞ്ചന നടത്തിയത്? അതുകൊണ്ടാണ് താന്‍ ജനതയിലേക്ക് ഇറങ്ങി ചെന്നത്. നമ്മള്‍ മഹാസഖ്യം ശക്തിപെടുത്തണം. ശരത് കുമാര്‍ വ്യക്തമാക്കി. അദ്ദേഹം ബിഹാറിലെ ഹാജിപൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

നിതീഷ് മഹാസഖ്യം വിട്ടത് ജനങ്ങളോടുകാണിച്ച വിശ്വാസ വഞ്ചനയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.  സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശരദ് യാവിന്റെ പ്രവര്‍ത്തനം പാര്‍ടി വിരുദ്ധമാണെന്ന നിലപാടാണ് നിതീഷിനനുളളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പാര്‍ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് ഭുരിപക്ഷം പേരും കരുതുന്നത്‌  കരുതുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍