UPDATES

വായിച്ചോ‌

1988ല്‍ ഇന്ത്യയില്‍ ഇ മെയില്‍ ഉപയോഗിക്കാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല: രാജ്യത്ത് ഇന്റര്‍നെറ്റ് കൊണ്ടുവന്ന ബികെ സിംഗാള്‍ പറയുന്നു

എനിക്ക് ഇന്റര്‍നെറ്റ് വഴി ലഭിച്ച ആദ്യം ഫോട്ടോ എ്‌ന്റെ കൊച്ചുമകന്റേതായിരുന്നു – 1995 നവംബറിലായിരുന്നു അത് – ബികെ സിംഗാള്‍ പറഞ്ഞു.

1988 താന്‍ ഇ മെയില്‍ ഉപയോഗിച്ചിരുന്നതായും അന്ന് രാജ്യത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രൂക്ഷമായ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴി വച്ചിരുന്നു. തന്റെ ഡിജിറ്റല്‍ കാമറയിലെടുത്ത എല്‍കെ അദ്വാനിയുടെ ചിത്രം അദ്വാനിക്ക് താന്‍ ഇ മെയില്‍ വഴി അയച്ചുകൊടുത്തു എന്നാണ് ന്യൂസ് നാഷന്‍ അഭിമുഖത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദത്തെ പാടേ തള്ളിക്കളയുകയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് കൊണ്ടുവന്നയാളായി അറിയപ്പെടുന്ന മുന്‍ ഉദ്യോഗസ്ഥന്‍ ബികെ സിംഗാള്‍. 1995ലാണ് ഇന്ത്യയില്‍ ഇ മെയില്‍ വന്നത് എന്നും ഇതിന് മുമ്പ് ERNET മാത്രമാണ് ഉണ്ടായിരുന്നത് എന്നും ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റേയും ഡാറ്റ സര്‍വീസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നയാളായ സിംഗാള്‍ ദ പ്രിന്റിനോട് പറഞ്ഞു.

ERNET രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് ലഭ്യമായിരുന്നത്. മോദി 1980കളില്‍ ഇന്‍ര്‍നെറ്റ് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. 1986ല്‍ താന്‍ ലണ്ടനിലുണ്ടായിരുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില വലിയ തോതില്‍ ഉയര്‍ന്നതായിരുന്നു എന്ന് സിംഗാള്‍ പറയുന്നു. സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു.

1991ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ബികെ സിംഗാള്‍ വിഎസ്എന്‍എല്ലിന്റെ (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. 1993ല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിഎസ്എന്‍എല്ലില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 1995ല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ വിഎസ്എന്‍എല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചു – മുംബയ്, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍. ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 1995 ഓഗസ്റ്റ് 15ന്. കോര്‍പ്പറേറ്റ് ക്ലൈന്റുകള്‍ക്ക് ചിത്രങ്ങള്‍ക്കും ടെക്സ്റ്റിനുമായി പ്രതിമാസം 25,000 രൂപ. വ്യക്തികള്‍ക്ക് 15,000. ടെക്സ്റ്റ് മാത്രമാണെങ്കില്‍ വ്യക്തികള്‍ക്ക് 5000 – ഇങ്ങനെയായിരുന്നു നിരക്കുകള്‍. ജപ്പാനും ഹോങ് കോങിനും ശേഷം വാണിജ്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അതേസമയം ഇന്റര്‍നെറ്റിന് ആവശ്യക്കാര്‍ വലിയ തോതിലുണ്ടാകുമെന്ന് വിഎസ്എന്‍എല്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ബികെ സിംഗാള്‍ പറയുന്നു.

രണ്ട് പരാതികളാണ് ഉപഭോക്താക്കളില്‍ നിന്ന് ഏറ്റവും കൂടുതലായി ഉയര്‍ന്നുവന്നത് – വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന പോള്‍ കണ്ടന്റും ഡയല്‍ അപ് കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. എന്തൊരു വൃത്തികേടാണ് നിങ്ങളീ രാജ്യത്ത് കൊണ്ടുവന്നിരിക്കുന്നത് എന്നെല്ലാമുള്ള ചോദ്യങ്ങളുയര്‍ന്നു. മോഡവുമായി ബന്ധപ്പെട്ട് പല പ്രശന്ങ്ങളുമുണ്ടായിരുന്നു. ആരെങ്കിലും ഫോണ്‍ ചെയ്താല്‍ നെറ്റ് കട്ട് ആകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിനുള്ള ഡിമാന്‍ഡ് കൂടിയതോടെ നിരക്കുകള്‍ 50 ശതമാനം കുറയുന്ന നിലയുണ്ടായി. 36 kbps സ്പീഡ് മാത്രമാണുണ്ടായിരുന്നത്. എനിക്ക് ഇന്റര്‍നെറ്റ് വഴി ലഭിച്ച ആദ്യം ഫോട്ടോ എ്‌ന്റെ കൊച്ചുമകന്റേതായിരുന്നു – 1995 നവംബറിലായിരുന്നു അത് – ബികെ സിംഗാള്‍ പറഞ്ഞു.

വായനയ്ക്ക്: https://theprint.in/india/no-way-pm-modi-couldve-used-email-in-1988-says-man-who-brought-internet-to-india/236378/?fbclid=IwAR272nWgw3fsGoHwWRqjPgSFuhRyKRSEF2pHWfd1qz8UxOOwJFCt1o-Gdsw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍