UPDATES

ഇനിയും തുടങ്ങാത്ത മൂന്ന് ‘ജിയോ മോഡൽ യൂണിവേഴ്സിറ്റികൾ’ക്ക് ശ്രേഷ്ഠപദവി; ജെഎൻയുവിനെ വീണ്ടും തഴഞ്ഞു

ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ, വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ ശ്രീസിറ്റിയിൽ ആരംഭിക്കുന്ന കെആർഇഎ സർവകലാശാല, ഭാരതി എയർടെല്ലിന്റെ സത്യഭാരതി സർവകലാശാല, ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെ‌ന്റ് എന്നിവയ്ക്ക് ശ്രേഷ്ഠസ്ഥാപന പദവി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ്). ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത. 2019ൽ പ്രവേശന നടപടികൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളാണിവ. ശ്രേഷ്ഠസ്ഥാപന പദവി ലഭിക്കുന്നതോടെ അക്കാര്യം കൂടി വിപണിയിൽ മാർക്കറ്റ് ചെയ്യാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കും. മുൻവർഷത്തിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠസ്ഥാപന പദവി നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു.

അതെസമയം രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്ക് ശ്രേഷ്ഠപദവി വീണ്ടും നിഷേധിക്കപ്പെട്ടു. നേരത്തെ ജിയോയ്ക്ക് ശ്രേഷ്ഠപദവി നൽകിയതിനൊപ്പം ജെഎൻയുവിനെ തഴഞ്ഞത് വിവാദമായിരുന്നു.

എന്താണ് ഗ്രീൻഫീൽഡ് കാറ്റഗറി

ഗ്രീൻഫീൽഡ് കാറ്റഗറിയിൽ പെടുത്തിയാാണ് കേന്ദ്ര സർക്കാർ ഇനിയും തുടങ്ങിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠസ്ഥാപന പദവി നൽകുന്നത്. ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതും സ്പോൺസർ ചെയ്യാൻ ആളുള്ളതുമായ ‘സ്ഥാപനം’ എന്നതാണ് ഗ്രാൻഫീൽഡ് കാറ്റഗറി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീൻഫീൽഡ് ഇൻസ്റ്റിറ്റ്യൂഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആളുകളുടെ ആകെ ആസ്തി 5000 കോടിയായിരിക്കണമെന്ന് യുജിസി നിയമങ്ങൾ പറയുന്നുണ്ട്. ശ്രേഷ്ഠപദവി കിട്ടുന്നതോടെ സർക്കാരിന്റെ വമ്പിച്ച ആനുകൂല്യങ്ങൾ ലഭിക്കാൻ അവസരമാകും. ആയിരം കോടിയുടെ ധനസഹായം തുടക്കത്തിൽ തന്നെ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും തന്നെ ഗ്രീൻഫീൽ‌ഡ് കാറ്റഗറി എന്താണെന്ന് നിർവ്വചിക്കുന്നില്ല. ശ്രേഷ്ഠസ്ഥാപന പദവിക്കായി യുജിസി അപേക്ഷ ക്ഷണിച്ചപ്പോഴാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. സർക്കാർ, സ്വകാര്യമേഖല, ഗ്രീൻഫീൽഡ് എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഇന്ത്യക്ക് അംബാനിയുണ്ട്; അംബാനിക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും: ബനാന റിപ്പബ്ലിക്കിലെ കാഴ്ചകള്‍

ഇല്ലാത്ത സ്ഥാപനത്തിന് ‘എമിനൻസ്’ പദവി കൊടുക്കരുതെന്ന് ധനകാര്യമന്ത്രാലയം പറഞ്ഞു; മാനവവിഭവ മന്ത്രാലയവും മോദിയുടെ ഓഫീസും ഇടഞ്ഞു

എഐബിയും പ്രധാനമന്ത്രിയും തമ്മിലെന്ത്? ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ പറയും

റിലയൻസിന്റെ ‘ജിയോ ഇൻസ്റ്റിറ്റ്യൂട്ടി’നു വേണ്ടി മഹാരാഷ്ട്ര സർക്കാരിന്റെ വൻ ആനുകൂല്യങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍