UPDATES

ട്രെന്‍ഡിങ്ങ്

ജമ്മു കശ്മീര്‍ പതാക സെക്രട്ടേറിയറ്റില്‍ നിന്ന് അഴിച്ചുനീക്കി

ഇന്ത്യന്‍ യൂണിയനില്‍ സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനമായിരുന്നു ജമ്മു കശ്മീര്‍.

കശ്മീരിന് പ്രത്യേകമായുണ്ടായിരുന്ന പതാക ജമ്മു കശ്മീര്‍ സെക്രട്ടേറിയറ്റില്‍ നിന്നും അഴിച്ചു നീക്കി. സംസ്ഥാനത്തിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത് ഇരുപതോളം ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഈ നടപടി. കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ പതാകയ്ക്കൊപ്പം കാശ്മീര്‍ പതാകയും ഉയര്‍ത്തപ്പെട്ടിരുന്നു ഇവിടെ.

കഴിഞ്ഞദിവസം വൈകീട്ട് രണ്ട് പതാകയും ആചാരപ്രകാരം താഴ്ത്തിയിരുന്നതാണെന്നും ഇന്ന് ഇന്ത്യന്‍ പതാക മാത്രമാണ് ഉയര്‍ത്തിയതെന്നും സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെയാരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ യൂണിയനില്‍ സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനമായിരുന്നു ജമ്മു കശ്മീര്‍. ഇത് ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ടതായിരുന്നു. എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളിലും ഇന്ത്യന്‍ പതാകയ്ക്കൊപ്പം കശ്മീരിന്റെ ഈ പതാകയും പാറിയിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കിയതോടെ ഈ പ്രത്യേകാവകാശവും ഇല്ലാതായി. കേന്ദ്രഭരണ പ്രദേശമാക്കിയതോടെ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളില്ലാത്ത സംസ്ഥാനം കൂടിയായി ജമ്മു കശ്മീര്‍.

ഓഗസ്റ്റ് 5ന് കേന്ദ്രത്തിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ സംസ്ഥാനത്തെ നേതാക്കളെല്ലാം തടങ്കലിലാണ്. കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരില്‍ നിലവില്‍. മരുന്നും ഭക്ഷണവും ലഭിക്കാതെ ജനങ്ങള്‍ വലയുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍