UPDATES

വാര്‍ത്തകള്‍

തൃണമൂല്‍ മതി, കോണ്‍ഗ്രസ് വേണ്ട

പാര്‍ട്ടി രൂപീകരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് പേരില്‍ നിന്ന് കോണ്‍ഗ്രസിനെ പേരില്‍ നിന്ന് തൃണമൂല്‍ ഉപേക്ഷിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പാര്‍ട്ടിയുടെ ലോഗോയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിഎംസി) എന്നാണ് പാര്‍ട്ടിയുടെ പേര്. 1998ല്‍ കോണ്‍ഗ്രസ് വിട്ട് മമത ബാനര്‍ജി രൂപീകരിച്ച പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമബംഗാളില്‍ ബംഗാളിലെ മുഖ്യ പ്രതിപക്ഷ കക്ഷി എന്ന സ്ഥാനം അന്ന് നഷ്ടമായ കോണ്‍ഗ്രസിന് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് പിന്നീട് ഇത് തിരിച്ചുകിട്ടിയത്. പാര്‍ട്ടി രൂപീകരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് പേരില്‍ നിന്ന് കോണ്‍ഗ്രസിനെ പേരില്‍ നിന്ന് തൃണമൂല്‍ ഉപേക്ഷിച്ചിരിക്കുന്നത്.

പുതിയ ലോഗോയില്‍ പച്ച നിറത്തില്‍ തൃണമൂല്‍ എന്ന് എഴുതിയിരിക്കുന്നു. ഒരു പേര് മാറ്റത്തിന് സമയമായിരിക്കുന്നു എന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. പാര്‍ട്ടി ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും എല്ലാ രേഖകളില്‍ നിന്നും കോണ്‍ഗ്രസിനെ നീക്കിയിരിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത പേര് തുടരും. തൃണമൂലിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും മുഖ്യമന്ത്രി മമത ബാനര്‍ജി, രാജ്യസഭ എംപി ഡെറിക് ഓബ്രിയന്‍ തുടങ്ങിയവരെല്ലാം പുതിയ ലോഗോയാണ് വച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍