UPDATES

ട്രെന്‍ഡിങ്ങ്

മോദി നോ എന്‍ട്രി: ആന്ധ്രപ്രദേശില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നാഡിയു തന്നെയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരുന്നത്.

ആന്ധ്രപ്രദേശിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ പ്രതിഷേധം. നോ മോര്‍ മോദി, മോദി നെവര്‍ എഗെയ്ന്‍, മോദി നോ എട്രി, മോദി ഈസ് എ മിസ്റ്റേക്ക് തുടങ്ങിയ ഫ്‌ളക്‌സുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായി റോഡിനിരുവശവും ടിഡിപി ഉയര്‍ത്തിയത്. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു തന്നെയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരുന്നത്. പ്രതിഷേധസൂചകമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് നായിഡു കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പട്ടത്. മോദിയെ ആന്ധ്രപ്രദേശ് ഒന്നടങ്കം രംഗത്ത് വന്ന് ഓടിക്കുന്നതിന്റെ ചിത്രീകരണവും ഫ്‌ളക്‌സ് രൂപത്തില്‍ വന്നിട്ടുണ്ട്.

ഗുണ്ടൂരില്‍ യെതുകൂര്‍ ബൈപാസ്, വിശാഖപട്ടണത്ത് ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡ് (ഐഎസ്പിആര്‍എല്‍), കൃഷ്ണ-ഗോദാവരി തടത്തില്‍ ഒഎന്‍ജിസി വഷിഷ്ട, കൃഷ്ണപട്ടണത്ത് ബിപിസിഎല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.

ഇന്നലെ തിരുപ്പതി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ‘മോദി ഗോ ബാക്ക്’ വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അസമിലെത്തിയ പ്രധാനമന്ത്രിയെ, പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ സ്വീകരിച്ചത് കരിങ്കൊടി പ്രതിഷേധവുമായാണ്. ആന്ധ്രയില്‍ നിന്ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുപ്പൂരെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍