UPDATES

ട്രെന്‍ഡിങ്ങ്

റിലയന്‍സിനെ ഇന്ത്യന്‍ വികസനത്തിന്റെ മാതൃകയാക്കരുത്; മോദിയുടെ മുന്‍ ഉപദേശകന്‍ അരവിന്ദ് പനഗാരിയ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) മാതൃകയിലുള്ള വികസനം ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കില്ലെന്നാണ് അരവിന്ദ് പനഗാരിയ പറയുന്നത്

നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) മാതൃകയിലുള്ള വികസനം ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ലെന്ന്‌ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേശകരില്‍ ഒരാളായിരുന്ന നീതി ആയോഗ് മുന്‍ അംഗവും പ്രമുഖ സാമ്പത്തികകാരനുമായി പ്രൊഫ. അരവിന്ദ് പനഗാരിയ അഭിപ്രായപ്പെട്ടു. തൊഴിലധിഷ്ഠിത മാതൃകയല്ല റിലയന്‍സ് പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പം തന്നെ ഇല്ലാതാവുന്ന തരത്തില്‍ തൊഴില്‍ നയങ്ങള്‍ പുതുക്കാനുള്ള നടപടികളും സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് ഒരുകാലത്ത് മോദിയുടെ വിശ്വസ്തനായിരുന്ന പനഗാരിയയുടെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനവുമായി അധികാരത്തിലേറി മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ തൊഴില്‍നഷ്ടങ്ങളാണ് കൂടിക്കൊണ്ടിരിക്കുന്നതെന്ന കണക്കുകളും നേരത്തെ പുറത്തുവന്നിരുന്നു.

റിലയന്‍സിനെക്കാള്‍ ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്നത് താരതമ്യേന ചെറിയ കമ്പനിയായ ഷാഹി എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ മാതൃകയാണെന്നും പനഗാരിയ പറഞ്ഞു. അതിന്റെ ഓരോ 2.2 ദശലക്ഷം ഡോളര്‍ ആസ്തിക്കും അഞ്ച് തൊഴിലാളികള്‍ക്കാണ് റിലയന്‍സ് തൊഴില്‍ നല്‍ക്കുന്നത്. എന്നാല്‍ ഇതേ ആസ്തിക്ക് ഷാഹി എക്‌സ്‌പോര്‍ട്ടേഴ്‌സ് 1.260 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര കയറ്റുമതിക്കാരാണ് ഷാഹി എക്‌സ്‌പോര്‍ട്ടേഴ്‌സ്. ആര്‍ഐഎല്‍ സൃഷ്ടിക്കുന്നതിനെക്കാള്‍ 252 ഇരട്ടി തൊഴിലവസരങ്ങള്‍ ഷാഹി എക്‌സ്‌പോര്‍ട്ടേഴ്‌സ് സൃഷ്ടിക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും പനഗാരിയ വിശദീകരിക്കുന്നു.

റിലയന്‍സ് എന്ന ജീര്‍ണ്ണ മാതൃക!

ഖനവ്യവസായങ്ങളെക്കാള്‍, ഇന്ത്യയെ പോലെ ശക്തമായ തൊഴില്‍സേനയുള്ള ഒരു രാജ്യത്തിന് ചേരുന്നത് വസ്ത്ര നിര്‍മ്മാണം പോലുള്ള വ്യവസായങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പോലും വെറും അഞ്ചാഴ്ചത്തെ പരിശീലനം നല്‍കി വിദഗ്ധ തൊഴിലാളികളാക്കാന്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് സാധിക്കും. പ്രതിമാസം ശരാശരി 15,000 രൂപ വരെ സമ്പാദിക്കാനും അവര്‍ക്ക് കഴിയും. ഷാഹി എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉദാഹരണം എടുക്കുകയാണെങ്കില്‍ അവരുടെ തൊഴിലാളികളില്‍ ആറുപത് ശതമാനത്തിലേറെയും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്. ഷാഹി എക്‌സ്‌പോട്ടേഴ്‌സ് മാതൃക പിന്തുടരുന്നപക്ഷം ഔദ്യോഗിക മേഖലയുടെ വ്യാപനം ദ്രുതഗതിയില്‍ സാധ്യമാകുമെന്നും പനഗാരിയ വിശദീകരിക്കുന്നു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ മതിയെന്നുള്ളതാണ് ഇത്തരം വ്യവസായ മാതൃകകളുടെ ഗുണം. വസ്ത്ര കയറ്റുമതി മേഖലയെ സംബന്ധിച്ചിടത്തോളം 2015ല്‍ 465 ദശലക്ഷം ഡോളറിന്റെ അന്താരാഷ്ട്ര ആവശ്യമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇന്ത്യ വെറും 18 ദശലക്ഷം ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍ ചൈനയുടെ കയറ്റുമതി 175 ദശലക്ഷം ഡോളറാണ്. വേതന വര്‍ദ്ധന വന്നതോടെ ചൈന ഈ മേഖലയില്‍ നിന്നും പിന്മാറിക്കൊണ്ടിരിക്കുകയാണ്. ചൈന പിന്മാറുന്ന ഈ അവസരം മുതലെടുക്കാന്‍ നിലവില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും ശേഷിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

അതുകൊണ്ടുതന്നെ വന്‍കിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ നിലവിലെ നയത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്തുകയും ചെറുകിട വ്യവസായങ്ങളെ കൂടി സഹായിക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യണം. എന്നാല്‍ മാത്രമേ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. മിനിമം വേതന നയത്തില്‍ ഇളവുകള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗര, ഗ്രാമീണ മേഖലകളില്‍ വ്യത്യസ്ത കുറഞ്ഞ കൂലികളായിരിക്കണം. ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വേതന ചട്ടത്തില്‍ ദേശീയ കുറഞ്ഞ കൂലി 15,000 രൂപയില്‍ നിന്നും 18,000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശമുണ്ട്. ഇത് ഔദ്യോഗിക തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അരവിന്ദ് പനഗാരിയ ചൂണ്ടിക്കാണിക്കുന്നു.

നോട്ട് നിരോധനം ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ പട്ടിക ചുരുക്കി; കുലുക്കമില്ലാതെ അംബാനി

ഉയര്‍ന്ന വൈദ്യുതി ബില്ലോ? സംശയിക്കേണ്ട; ഉന്നതങ്ങളിലെ കടുത്ത അഴിമതിയാണ് വില്ലന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍