ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
കർണാടക നിയമസഭയിൽ സഖ്യ സർക്കാർ ഇന്നുച്ചയ്ക്ക് 1.30നകം വിശ്വാസം തേടണമെന്ന ഗവർണർ വാജുഭായി വാലയുടെ നിർദ്ദേശം ലംഘിക്കപ്പെട്ടു. ഗവർണർ സംസ്ഥാന നിയമസഭയുടെ ഓംബുഡ്സ്മാനല്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. വിശ്വാസപ്രമേയത്തിന്മേൽ ചർച്ച തുടരാനാണ് സ്പീക്കർ സഭയെ അനുവദിച്ചത്. സഭയുടെ സ്പീക്കറായ തന്നെ സമ്മര്‍ദ്ദത്തിലാക്കാൻ പോന്നയാൾ ജനിച്ചിട്ടില്ലെന്നും വേഗത്തിൽ വിശ്വാസവോട്ടിലേക്ക് പോകുന്ന പ്രശ്നമുദിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
അതെസമയം ബിജെപി ഇനി രാജ്ഭവനിലേക്ക് നീങ്ങാനിടയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സഭ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.
“ഞങ്ങൾ ഇതിനകം തന്നെ വിശ്വാസപ്രമേയം മുമ്പോട്ടു വെച്ചിട്ടുണ്ട്. ഇന്ന് വിശ്വാസപ്രമേയം അവതരിപ്പിക്കുന്ന കാര്യത്തിൽ ഗവർണർക്ക് എന്നെ നയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുന്നു,” 11 മണിയോടെ തുടങ്ങിയ കര്‍ണാടക നിയമസഭാ നടപടികൾക്കിടെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
കീഴ് വഴക്കങ്ങളും നിയമങ്ങളും അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുകയെന്ന സ്പീക്കര്‍ പറഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഇതോടെ ഇന്ന് വോട്ടെടുപ്പ് നടക്കാനുള്ള സാധ്യത കുറഞ്ഞു. നിര്‍ദ്ദേശം മറികടന്ന സര്‍ക്കാരിനെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുമൊ എന്നതാണ് ഇനി നിര്‍ണായകമായ കാര്യം. ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ ഒരു തരത്തിലും വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സഭ മൂന്ന് മണിവരെ നിര്‍ത്തിവെച്ചു. സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളംവെച്ചു. ഇന്നലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ട് ഉച്ചയ്ക്ക ഒന്നരയ്ക്കകം പൂര്‍ത്തിയാകാന്‍ നിര്‍ദ്ദേശിച്ചത്. ഗവര്‍ണര്‍ സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.
സർക്കാര്‍ ഒന്നരയ്ക്കു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സ്പീക്കറുടെ അധികാരങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കാര്യവും സഭയിലെ പ്രസംഗത്തിൽ പറഞ്ഞു. ഗവർണർക്ക് ഇത്തരം വിഷയങ്ങളിൽ സഭയ്ക്ക് നിർദ്ദേശങ്ങൾ നൽകാൻ അധികാരമുണ്ടോയെന്ന് സ്പീക്കർ തന്നെ വിശദീകരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.