UPDATES

മോദിയുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മമത; അനുമതി കിട്ടിയാൽ നാളെ അമിത് ഷായെ കാണും

മോദി രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മമത ബാനർജി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ഇന്ന് മോദിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഒരു കുർത്തയും മധുരങ്ങളുമായാണ് മമത പ്രധാനമന്ത്രിയെ കണ്ടത്. മോദിയുടെ പിറന്നാളായിരുന്നു ഇന്നലെ.

മോദിയുമായുള്ള കൂടിക്കാഴ്ച ഫലവത്തായിരുന്നെന്ന് മമത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമായിരുന്നെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും സംസാരിക്കുകയുണ്ടായില്ലെന്നും അവർ പറഞ്ഞു.

ബംഗാളിലെ ബിർഭൂമിൽ തുടങ്ങാൻ പോകുന്ന കൽക്കരി ഖനന പദ്ധതി ഉദ്ഘാടനം ചെയ്യാൻ അവർ പ്രധാനമന്ത്രിയെ ക്ഷണിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ബ്ലോക്കാണിത്.

മോദി രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മമത ബാനർജി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റുന്നത് സംബന്ധിച്ച വിഷയവും താൻ മോദിയുമായി സംസാരിച്ചെന്ന് മമത പറഞ്ഞു. സംസ്ഥാനം ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളും അവർ ഉന്നയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതു സംബന്ധിച്ച ആശങ്കകളും അവർ മോദിയുമായി പങ്കുവെച്ചു. മോദിയുമായുള്ള സംഭാഷണത്തിൽ രാഷ്ട്രീയം കടന്നു വന്നില്ലെന്നും അടുത്ത ദിവസം അനുമതി കിട്ടുകയാണെങ്കിൽ അമിത് ഷായെയും കാണുമെന്നും അവർ കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍