UPDATES

ട്രെന്‍ഡിങ്ങ്

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എന്നെ ആര്‍ക്കും തൊടാനാവില്ല: കുമാരസ്വാമി

കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമിയുടെ ജനത ദള്‍ എസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. കര്‍ഷകരുടെ വലിയ പിന്തുണയുള്ള പാര്‍ട്ടിയായ ജെഡിഎസിന് മേല്‍ കര്‍ഷക സംഘടനകളും മറ്റും വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജനത ദള്‍ എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ, കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള തന്റെ സഖ്യ സര്‍ക്കാരിന് യാതൊരു കുഴപ്പവും സംഭവിക്കില്ലെ എന്നാണ് കുമാരസ്വാമി ഒരു പൊതുപരിപാടിക്കിടെ സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കുമാരസ്വാമി ട്വിറ്ററില്‍ പറഞ്ഞു.

കാര്‍ഷിക കടം പൂര്‍ണമായും എഴുതിത്തള്ളുമെന്ന് കുമാരസ്വാമിയുടെ ജനത ദള്‍ എസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. കര്‍ഷകരുടെ വലിയ പിന്തുണയുള്ള പാര്‍ട്ടിയായ ജെഡിഎസിന് മേല്‍ കര്‍ഷക സംഘടനകളും മറ്റും വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാഗ്ദാനത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. അതേസമയം കാര്‍ഷിക കടം പൂര്‍ണമായി എഴുതിത്തള്ളുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ട് കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസുമായി വലിയ മല്‍പ്പിടുത്തത്തിനൊടുവിലാണ് ധനവകുപ്പ് കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യാന്‍ തീരുമാനമായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍