UPDATES

അജിത് ഡോവല്‍ മസൂദ് അസ്ഹറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ്

മസൂദ് അസ്ഹറിനെ മോചിപ്പിച്ച ശേഷം ജമ്മു കാശ്മീരിലെ ടൂറിസം മേഖല 200 ശതമാനം മെച്ചപ്പെട്ടെന്ന് ഡോവല്‍ പറഞ്ഞിരുന്നതായും കോണ്‍ഗ്രസ് പറയുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ 2010ലെ അഭിമുഖത്തില്‍ ജയ്ഷ് ഇ മുഹമ്മദ് മസൂദ് അസ്ഹറിന് ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ്. കാണ്ഡഹാര്‍ വിമാന റാഞ്ചലുണ്ടായപ്പോള്‍ ബന്ദികളെ മോചിപ്പിക്കുന്നതിനായി മസൂദ് അസ്ഹറിനെ ജയിലില്‍ നിന്ന മോചിപ്പിച്ച തീരുമാനത്തില്‍ അജിത് ഡോവലിന് പ്രധാനപങ്കുണ്ടായിരുന്നു എന്ന് ബിജെപി ആരോപിക്കുന്നു. മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു എന്ന് അജിത് ഡോവല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാല ചൂണ്ടിക്കാട്ടുന്നു. മസൂദ് അസ്ഹറിന് ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് യൂണിറ്റ്) നിര്‍മ്മിക്കാന്‍ അറിയില്ല എന്നാണ് അജിത് ഡോവല്‍ പറഞ്ഞിരുന്നത്. മസൂദ് ഒരു മാര്‍ക്‌സ് മാന്‍ അല്ല എന്നും പറഞ്ഞിരുന്നു.

മസൂദ് അസ്ഹറിനെ മോചിപ്പിച്ച ശേഷം ജമ്മു കാശ്മീരിലെ ടൂറിസം മേഖല 200 ശതമാനം മെച്ചപ്പെട്ടെന്ന് ഡോവല്‍ പറഞ്ഞിരുന്നതായും കോണ്‍ഗ്രസ് പറയുന്നു. രാഹുല്‍ ഗാന്ധി, മസൂദ് അസ്ഹര്‍ ജി എന്ന് ഒരു പൊതുയോഗത്തില്‍ പറഞ്ഞതിനെ ബിജെപി കടന്നാക്രമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അജിത് ഡോവലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് മസൂദ് അസ്ഹറിനെ ഓര്‍മ്മയുണ്ടാകും. 56 ഇഞ്ചുകാരുടെ മുമ്പത്തെ ഗവണ്‍മെന്റിന്റെ കാലത്ത് ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ഒരു വിമാനത്തില്‍ മസൂദ് അസ്ഹര്‍ജിയോടൊപ്പം പോയി. എന്നിട്ട് മസൂദ് അസ്ഹറിനെ കൈമാറി – ഡല്‍ഹിയിലെ പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം #RahulLovesTerroristsഎന്ന ഹാഷ് ടാഗുമായാണ് ബിജെപി രാഹുല്‍ ഗാന്ധിയെ ആക്രമിച്ചത്.

1999 ഡിസംബറില്‍ റാഞ്ചികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനായാണ് മസൂദ് അസ്ഹര്‍ അടക്കമുള്ള മൂന്ന് ഭീകരരെ മോചിപ്പിച്ചത്. വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗും അജിത് ഡോവലുമടക്കമുള്ളവരാണ് ഭീകരരേയും കൊണ്ട് കാണ്ഡഹാറിലേയ്ക്ക് പോയത്. അജിത് ഡോവലാണ് ഭീകരസംഘവുമായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. മോചിപ്പിക്കപ്പെട്ട ശേഷം പാകിസ്താനിലെത്തിയാണ് 2000ല്‍ മസൂദ് അസ്ഹര്‍ ജയ്ഷ് ഇ മുഹമ്മദിന് രൂപം നല്‍കിയതും 2001ല്‍ പാര്‍ലമെന്റിന് നേരെയുള്ള ഭീകരാക്രമണവും മറ്റുമുണ്ടാകുന്നതും. മസൂദ് അസ്ഹറിനെ മോചിപ്പിച്ച അജിത് ഡോവലാണ് പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദി എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍