UPDATES

ട്രെന്‍ഡിങ്ങ്

‘ഒറ്റയിരട്ട പദ്ധതി’ വീണ്ടും വരുന്നു; കെജ്രിവാളിന്റെ ട്വീറ്റ്

കാറുകളുടെ ലൈസൻസ് പ്ലേറ്റിലെ നമ്പരിന്റെ അവസാന അക്കത്തെ ആധാരമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക.

ഡല്‍ഹിയിൽ മലിനീകരണ നിയന്ത്രണത്തിനായി അർവിന്ദ് കെജ്രിവാൾ സർക്കാർ നടപ്പാക്കിയ ഓഡ് ഈവൻ പദ്ധതി വീണ്ടും വരുന്നു. നവംബർ 4 മുതൽ 15 വരെയുള്ള കാലയളവിലാണ് ഇത് നടപ്പാക്കുക. നടപ്പാക്കിയ ഘട്ടങ്ങളിലെല്ലാം കടുത്ത വിമർശനമേറ്റു വാങ്ങിയ പദ്ധതി കൂടിയാണിത്.

കാറുകളുടെ ലൈസൻസ് പ്ലേറ്റിലെ നമ്പരിന്റെ അവസാന അക്കത്തെ ആധാരമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക. ഒറ്റയക്കത്തിൽ അവസാനിക്കുന്ന നമ്പരുകൾക്കും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന നമ്പരുകൾക്കും ഒരേദിവസം നിരത്തിലിറങ്ങാനാകില്ല. ആഴ്ചാവസാനങ്ങളിൽ എല്ലാ കാറുകൾക്കും പുറത്തിറങ്ങാം. സ്ത്രീകൾക്കും വിഐപികൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇളവ് നൽകിയിരുന്നു നേരത്തെ.

ഇത്തവണ ഇളവുകൾ നൽകുമോയെന്ന് വ്യക്തമല്ല. ഈ വിഷയത്തിൽ‌ കെജ്രിവാളിന്റെ ട്വീറ്റ് മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

ബിജെപിയുടെ എംപിയായ രാം പ്രസാദ് ശര്‍മ്മ കുതിരപ്പുറത്ത് പാര്‍ലമെന്റിലെത്തിയ സംഭവം കഴിഞ്ഞ വർഷം നടന്നിരുന്നു. ഓഡ് ഈവൻ പദ്ധതിയോട് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. അന്ന് ബിജെപി എംപിയായിരുന്ന പരേഷ് റാവല്‍ ഈ ഉത്തരവ് ലംഘിക്കുകയുമുണ്ടായി. വിമർശനമുയർന്നതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. ഈ ചട്ടം ലംഘിക്കുന്നവരിൽ നിന്ന് 2000 രൂപയാണ് പിഴ ഈടാക്കിയിരുന്നത്.

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ മുൻനിരയിലാണ് ഡൽഹി. കുറച്ചു വർഷങ്ങളായി ഒന്നാംസ്ഥാനത്ത് നിൽക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍