UPDATES

വാര്‍ത്തകള്‍

എല്ലാ എക്സിറ്റ് പോളുകളും പിഴയ്ക്കണമെന്നില്ലെന്ന് ഒമര്‍ അബ്ദുള്ള

എക്സിറ്റ് പോളുകള്‍ മുന്‍കാലങ്ങളില്‍ പിഴച്ചിട്ടുണ്ടെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറയുന്നത്.

എന്‍ഡ‍ിഎ സഖ്യത്തിന് മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ പ്രതിപക്ഷ കക്ഷികള്‍ തള്ളുകയാണ്. കോണ്‍ഗ്രസ്സും ടിഡിപിയും അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളയുകയാണ്. എന്നാല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുള്ളയുടെ വാക്കുകളില്‍ അത്ര ശുഭാപ്തി വിശ്വാസമില്ല. എല്ലാ എക്സിറ്റ് പോളുകളും തെറ്റാകുമെന്ന് പറയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

“ഓരോ എക്സിറ്റ് പോലും തെറ്റാകണമെന്നില്ല. ഇത് ടിവിക്കും സോഷ്യല്‍ മീഡിയയ്ക്കും പുറത്തുകടന്ന് മെയ് 23ന് ലോകം അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ട സന്ദര്‍ഭമാണ്,” -ഒമര്‍ അബ്ദുള്ള പറഞ്ഞു.

എക്സിറ്റ് പോളുകളുടെ ആകെത്തുക, നരേന്ദ്ര മോദിക്ക് വലിയ പ്രയാസം കൂടാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നതാണ്. മൊത്തം പോളുകളുടെ ശരാശരിയെടുക്കുമ്പോള്‍ എന്‍ഡിഎക്ക് 302 അംഗങ്ങള്‍ ലോകസഭയിലുണ്ടാകും. കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും 122 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.

എക്സിറ്റ് പോളുകള്‍ മുന്‍കാലങ്ങളില്‍ പിഴച്ചിട്ടുണ്ടെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറയുന്നത്.

ജനങ്ങളുടെ പള്‍സ് മനസ്സിലാക്കാന്‍ എക്സിറ്റ് പോളുകള്‍ക്ക് വീണ്ടും സാധിക്കാതെ വന്നിരിക്കുന്നു എന്നായിരുന്നു നായിഡുവിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍