UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’: രാജ്യത്ത് ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍

ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് രാംവിലാസ് പാസ്വാന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. പ്രത്യേകിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ചാണ് പദ്ധതി. ഇത് സംബന്ധിച്ച യോഗത്തില്‍ ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ), സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോ-ഓപ്പറേഷന്‍ (സിഡബ്ല്യുസി), സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍സ് (എസ് ഡബ്ല്യു സി) പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് രാംവിലാസ് പാസ്വാന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എല്ലാ റേഷന്‍ കടകളിലും പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷിനുകള്‍ സ്ഥാപിക്കും. നിലവില്‍ ആന്ധ്രപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഇതുണ്ട്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര സംസ്ഥാനങ്ങള്‍ ഐഎംപിഡിഎസ് നടപ്പാക്കിയിട്ടുണ്ട് (ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) നടപ്പാക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍