UPDATES

ട്രെന്‍ഡിങ്ങ്

“അഭിനന്ദനെ വിട്ടുകിട്ടലായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക; ഇതോടെ എല്ലാവരുടെയും ശ്രദ്ധ മാറി” -പ്രധാനമന്ത്രി നരേന്ദ്രമോദി

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദിന്റെ വിടുതൽ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ പ്രതിപക്ഷ പാർട്ടികള്‍ ഒരു മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമായിരുന്നെന്ന് മോദി പറഞ്ഞു.

പാകിസ്താന്റെ പിടിയിലായ അഭിനന്ദനെ തിരിച്ചു കൊണ്ടുവരാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തിയതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. റിപ്പബ്ലിക് ചാനലിൽ അർണാബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി പ്രതിപക്ഷം തങ്ങളോട് സഹകരിച്ചില്ലെന്ന സൂചനയോടെ സംസാരിച്ചത്. “അഭിനന്ദൻ സംഭവം നടന്നപ്പോൾ ഇന്ത്യൻ എയർഫോഴ്സ് പാകിസ്താന്റെ എഫ് 16 വിമാനം തകർത്തതിൽ അഭിമാനിക്കുന്നുവെന്ന് പറയുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അഭിനന്ദിനെ വിട്ടുകിട്ടുന്നതിലും തിരിച്ചെത്തിക്കുന്നതിലുമാണ് അവർ കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇതോടെ മൊത്തം ശ്രദ്ധ വഴിതിരിച്ചു വിടപ്പെട്ടു,” മോദി പറഞ്ഞു.

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദിന്റെ വിടുതൽ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ പ്രതിപക്ഷ പാർട്ടികള്‍ ഒരു മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമായിരുന്നെന്ന് മോദി പറഞ്ഞു. അഭിനന്ദനെ പാകിസ്താൻ പിടിച്ചുവെച്ചാലും ഇന്ത്യ നയതന്ത്രതലത്തിൽ വേണ്ടത് ചെയ്യുമായിരുന്നു. ബാലകോട്ട് ആക്രമണത്തിൽ നിന്നും പുൽവാമ ആക്രമണത്തിൽ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് മോദി ആരോപിച്ചു.

അതെസമയം പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ വിമർശിച്ച് പാർട്ടികളും സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. അഭിനന്ദനെ തിരിച്ചുകിട്ടുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് സിപിഎം ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പട്ടാളക്കാരെ അവരുടെ സുരക്ഷയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ യുദ്ധ ഉരുപ്പടികളായി ഉപയോഗിക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്ന് ട്വീറ്റ് ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 27നാണ് പാകിസ്താൻ ആക്രമണത്തെ ചെറുക്കുന്നതിനിടയിൽ അഭിനന്ദൻ വർധമാന്റെ വിമാനം തകരുകയും പാകിസ്താന്റെ പിടിയിൽ അകപ്പെടുകയും ചെയ്തത്. പാകിസ്താന്റെ പിടിയിലായിട്ടും കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച അഭിനന്ദൻ വർധമാന്റെ ധീരത ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. മാർച്ച് 1ന് അഭിനന്ദനെ പാകിസ്താൻ ഇന്ത്യക്ക് തിരിച്ചു നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍