UPDATES

ട്രെന്‍ഡിങ്ങ്

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തോട്ടെ, എന്തിന് എന്നെ ജയിലിലിടണം: ചിദംബരം

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ഒന്നുകില്‍ ചിദംബരം തിഹാര്‍ ജയിലിലേയ്‌ക്കോ അല്ലെങ്കില്‍ പൊലീസ് ലോക്ക് അപ്പിലോ കഴിയേണ്ട നിലയാണ് ചിദംബരം ഇപ്പോളുള്ളത്.

ഐഎന്‍എക്‌സ് മീഡിയ പണതട്ടിപ്പ് കേസില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തോട്ടെ എന്നും എന്തിനാണ് തിഹാര്‍ ജയിലിലടയ്ക്കുന്നത് എന്നും പി ചിദംബരം. അതേസമയം ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ഒന്നുകില്‍ ചിദംബരം തിഹാര്‍ ജയിലിലേയ്‌ക്കോ അല്ലെങ്കില്‍ പൊലീസ് ലോക്ക് അപ്പിലോ കഴിയേണ്ട നിലയാണ് ഇപ്പോളുള്ളത്.

സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ പ്രത്യേകം പരിഗണിക്കണം എന്ന ആവശ്യം കോടതി തള്ളിയിരുന്നു. അതേസമയം എയര്‍സെല്‍ മാക്‌സിസ് കേസില്‍ ഡല്‍ഹി കോടതി ചിദംബരത്തിനും മകന്‍ കാര്‍ത്തിയ്ക്കും ഇന്ന് മുന്‍കൂര്‍ ജാമ്യം നല്‍കി. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതിയുടേയും എ എസ് ബൊപ്പണ്ണയുടേയും ബഞ്ച് ആണ് ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസല്ല ഇത് എന്ന് സുപ്രീം കോടതി ബഞ്ച് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.

15 ദിവസമായി സി ബി ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് വന്‍തിരിച്ചടിയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്. അന്വേഷണ ഏജന്‍സിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. സിബിഐ കസ്റ്റഡിയെ ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചിട്ടുണ്ട്.

ഐ എന്‍ എക്സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത കേസ് സി ബി ഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2007 ധനമന്ത്രി പദം ദുരുപയോഗം ചെയ്തു മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഭീമമായ വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയിരുന്നു. 74 കാരനായ നേതാവിനെ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ കസ്റ്റഡി സമയ പരിധിയാണ് ഇന്നവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍