UPDATES

ട്രെന്‍ഡിങ്ങ്

ചിദംബരം തിഹാർ ജയിലിലേക്ക്; കോടതി ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടു

ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് തിഹാർ ജയിലിൽ കഴിയേണ്ടതായി വരും. ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്ന കോടതിയുത്തരവ് അൽപസമയം മുമ്പ് വന്നു. ഇതോടെ സെപ്തംബർ 19 വരെ ചിദംബരം ജയിലിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പായി. ഒരു ഡല്‍ഹി കോടതിയാണ് ഈ ഉത്തരവ് നൽകിയത്.

ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ തനിക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം അപേക്ഷ നൽകിയതായി അറിയുന്നു. തനിക്ക് സുരക്ഷിതത്വുമുള്ള പ്രത്യേക സെല്ല് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സെഡ് കാറ്റഗറി സുരക്ഷയിലുള്ള നേതാവാകയാൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നു മാത്രമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് സോളിസിറ്റർഡ ജനറൽ തുഷാർ മേഹ്ത ചിദംബരത്തിനു വേണ്ടി ഹാജരാകുന്ന കപിൽ സിബലിന് ഉറപ്പു നൽകി.

ഐഎന്‍എക്‌സ് മീഡിയ പണം തട്ടിപ്പ് കേസില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തോട്ടെ എന്നും എന്തിനാണ് തിഹാര്‍ ജയിലിലടയ്ക്കുന്നത് എന്നും പി ചിദംബരം ചോദിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ പ്രത്യേകം പരിഗണിക്കണം എന്ന ആവശ്യം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ചിദംബരത്തിന് തിഹാറിലേക്കുള്ള വഴിയൊരുങ്ങിയത്.

ഐ എന്‍ എക്സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത കേസ് സി ബി ഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2007 ധനമന്ത്രി പദം ദുരുപയോഗം ചെയ്തു മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഭീമമായ വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയിരുന്നു. 74 കാരനായ നേതാവിനെ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ കസ്റ്റഡി സമയ പരിധി ഇന്ന് അവസാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍