UPDATES

എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ഭീഷണിയില്‍ ചിദംബരം; സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

15 ദിവസമായി സി ബി ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് വന്‍തിരിച്ചടിയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്

കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇതോടെ ഐ എന്‍ എക്സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറി.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പരിമിതമായ നിലയില്‍ മാത്രമേ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം നല്കാന്‍ സാധിക്കുന്ന ഒരു കേസല്ല ഇത് എന്ന് കോടതി പറഞ്ഞു.

15 ദിവസമായി സി ബി ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് വന്‍തിരിച്ചടിയാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചത്.

അന്വേഷണ ഏജന്‍സിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തിന് തടസ്സമാകുമെന്നും പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഐ എന്‍ എക്സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത കേസ് സി ബി ഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2007 ധനമന്ത്രി പദം ദുരുപയോഗം ചെയ്തു മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഭീമമായ വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയിരുന്നു. 74 കാരനായ നേതാവിനെ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ കസ്റ്റഡി സമയ പരിധിയാണ് ഇന്നവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍