UPDATES

ഇന്ത്യയും പാകിസ്ഥാനും ഹൈക്കമ്മീഷണര്‍മാരെ തിരിച്ചു വിളിച്ചേക്കും

അഴിമുഖം പ്രതിനിധി

നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഹൈക്കമ്മീഷണര്‍മാരെ താല്‍ക്കാലികമായി തിരിച്ചുവിളിച്ചേക്കും. ഹൈക്കമ്മീഷനുകളിലെ ജീവനക്കാരുടെ എണ്ണം ഇരു രാജ്യങ്ങളും വെട്ടിച്ചുരുക്കിയേക്കുമെും സൂചനയുണ്ട്. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമൂദ് അക്തറിനെ ഇന്ത്യയില്‍ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

തങ്ങളുടെ ആറ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത് അവരുടെ സുരക്ഷയെ ബാധിച്ചതായി പാകിസ്ഥാന്‍ ആരോപിക്കുകയും അവരെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇസ്ലാമബാദില്‍ നിന്ന് എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യയും തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇവരുടെ വിവരങ്ങള്‍ പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. റോയുടേയും ഐ.ബിയുടേയും ചാരന്മാരാണ് ഇവരെന്നാണ് പാകിസ്ഥാന്‌റെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍