UPDATES

നിയന്ത്രണ രേഖയില്‍ വെടിവയ്പ്: ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയില്‍ പാക്കിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചുള്ള ആക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടെന്ന് ബി.എസ്.എഫ് അറിയിച്ചു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിലും പാകിസ്ഥാന് ഇത്രയും ആള്‍നാശം ഉണ്ടാവുന്നത് ആദ്യമായാണ്. അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

 

കഴിഞ്ഞ രാത്രിയില്‍ ജമ്മുവിലെ ഹീര നഗര്‍ മേഖലയില്‍പ്പെട്ട ബോബിയോണ്‍ വില്ലേജിലാണ് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. തുടര്‍ന്ന്‍ സൈന്യം പ്രത്യാക്രമണം നടത്തുകയും ഒരു തീവ്രവാദി കൊല്ലപ്പെടുകയും ചെയ്തു. 

 

ഇന്ന് രാവിലെ ഒമ്പതാരയോട് കൂടി പാക് സൈന്യത്തിന്റെ അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്സ് ഇതേ മേഖലയിലുള്ള നിയന്ത്രണരേഖയില്‍ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. ആക്രമണത്തില്‍ ബിഎസ്എഫ് ട്രൂപ്പര്‍ കോണ്‍സ്റ്റബിള്‍ ഗുര്‍നാം സിംഗിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഏത് സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്നും ബിഎസ്എഫ് അറിയിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍