UPDATES

പഞ്ചാബി പട്ടാളക്കാർ കശ്മീർ ഡ്യൂട്ടിക്ക് വിസമ്മതിക്കണമെന്ന് പാക് മന്ത്രി, നിങ്ങളുടെ പട്ടാളമല്ല ഞങ്ങളുടെ പട്ടാളമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

‘ഇന്ത്യൻ പട്ടാളത്തിലെ പഞ്ചാബികൾ അനീതിയുടെ ഭാഗമാകുന്നതിന് വിസമ്മതിക്കണം. കശ്മീരിൽ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കണം,’ എന്നായിരുന്നു ഫവാജ് ഹുസ്സൈന്റെ ട്വീറ്റ്.

പഞ്ചാബി കശ്മീരിൽ ഡ്യൂട്ടിയെടുക്കാൻ തയ്യാറാകരുതെന്ന് ആഹ്വാനം ചെയ്ത പാകിസ്താൻ ശാസ്ത്രസാങ്കേതിക മന്ത്രി സിഎച്ച് ഫവാദ് ഹുസ്സൈനെതിരെ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ പട്ടാളത്തിലെ പഞ്ചാബികൾ അനീതിയുടെ ഭാഗമാകുന്നതിന് വിസമ്മതിക്കണം. കശ്മീരിൽ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കണം,’ എന്നായിരുന്നു ഫവാജ് ഹുസ്സൈന്റെ ട്വീറ്റ്. ഇതിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യാക്കാരും അനുകൂലിച്ച് പാകിസ്താനിൽ നിന്നുള്ള ചിലരും ട്വിറ്റർ യുദ്ധം നടത്തുന്നതിനിടെയാണ് അമരീന്ദർ സിങ്ങിന്റെ ഇടപെടൽ വരുന്നത്.

“ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഫവാദ് ചൗധരി ഇന്ത്യൻ പട്ടാളം. അവർ അച്ചടക്കമുള്ളവരുടെ ദേശത്തോട് കൂറുള്ളവരുമാണ്. നിങ്ങളുടെ പ്രകോപനമൊന്നും വിലപ്പോകില്ല. ഞങ്ങളുടെ പട്ടാളത്തിലെ ജവാന്മാർ നിങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിൽ കുടുങ്ങില്ല,” എന്നാണ് അമരീന്ദർ സിങ് മറു ട്വീറ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍