UPDATES

മോദിയുടെ വിമാനത്തിന് വ്യോമപാത അനുവദിക്കില്ല: അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ വീണ്ടും ലംഘിച്ച് പാകിസ്താൻ

കഴിഞ്ഞയാഴ്ചയിലാണ് ഇന്ത്യ ഈയാവശ്യമുന്നയിച്ച് പാകിസ്താന് കത്തെഴുതിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വഹിച്ചു കൊണ്ടുള്ള വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ഇന്ത്യയുടെ അപേക്ഷ പാകിസ്താൻ നിരസിച്ചു. യുഎസ് സന്ദർശനത്തിനുള്ള പ്രധാനമന്ത്രിയുടെ യാത്രയ്ക്കായാണ് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടിയത്. ഈ തീരുമാനം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

കഴിഞ്ഞയാഴ്ചയിലാണ് ഇന്ത്യ ഈയാവശ്യമുന്നയിച്ച് പാകിസ്താന് കത്തെഴുതിയത്. സെപ്തംബർ 20നു മുമ്പ് പാകിസ്താൻ ഈ കത്തിനോട് പ്രതികരിക്കണമെന്നതാണ് ചട്ടം. ഇതനുസരിച്ച് ഇന്ന് ലഭിച്ച മറുപടിയിലാണ് തങ്ങളുടെ വ്യോമപാതകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയത്.

അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരം യുദ്ധമോ മറ്റ് അടിയന്തിരാവസ്ഥയോ ഇല്ലാത്ത ഘട്ടങ്ങളിൽ ഇത്തരത്തിൽ നിലപാട് ഒരു രാജ്യത്തിനും എടുക്കാൻ കഴിയില്ലെന്നുണ്ട്. ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒരു വിമാനത്തിന്റെ കാര്യത്തിൽ മാത്രം ഇത്തരം നിലപാടെടുക്കുന്നത് ചട്ടലംഘനമായതിനാൽ ഇന്ത്യക്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷനെ സമീപിക്കാൻ‌ സാധിക്കും. ന്യായം ബോധ്യപ്പെട്ടാൽ പാകിസ്താന് വലിയ പിഴയൊടുക്കേണ്ടതായും വരും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ വിമാനത്തിനും പാക് വ്യോമപാത കടന്ന് പോകാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം ഏകപക്ഷീയമായ നിലപാടുകൾ കൊണ്ട് ഫലമൊന്നുമുണ്ടാകില്ലെന്ന് ഇന്ത്യ അന്ന് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍