UPDATES

വ്യോമമേഖല ഉപയോഗിക്കണമെന്ന പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ അഭ്യര്‍ത്ഥന പാകിസ്താന്‍ നിരസിച്ചു

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം

വിദേശ സന്ദര്‍ശനങ്ങള്‍ക്കായി യാത്രക്കായി വ്യോമമേഖല ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അഭ്യര്‍ഥന പാകിസ്താന്‍ നിരസിച്ചു. തിങ്കളാഴ്ചയാണ് ഐസ് ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നിവിടങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തുന്നതിനുള്ള രാം നാഥ് കോവിന്ദിന്റെ യാത്ര ആരംഭിക്കുക.

സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ‘ദേശീയ ആശങ്കകള്‍’ സംബന്ധിച്ച് ആ രാജ്യങ്ങളിലെ ഉന്നത നേതൃത്വത്തിനോട് വിശദീകരിക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള ഈ വര്‍ഷത്തെ ഭീകര ആക്രമണ സംഭവങ്ങള്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, വ്യോമമേഖല ഉപയോഗിക്കാന്‍ അനുവദിക്കേണ്ട എന്ന തീരുമാനം അംഗീകരിച്ചതെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച് പിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യുദ്ധവിമാനങ്ങള്‍ പാക്കിസ്താനിലെ ബാലകോട്ടിലെ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദ പരിശീലന ക്യാമ്പില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായും അടച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഭാഗികമായി വ്യോമാതിര്‍ത്തി തുറന്നെങ്കിലും ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നിലനിര്‍ത്തുകയായിരുന്നു.

Read: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലും നമ്മുടെ മനുഷ്യത്വം റദ്ദാക്കരുത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍