UPDATES

കായികം

ഇന്ത്യ-പാക് ഫൈനല്‍; ചൂതാട്ടക്കളത്തില്‍ മറിയുന്ന തുക കേട്ടാല്‍ ഞെട്ടും

ഇന്ത്യയാണ് വാതുവയ്പ്പുകാരുടെ പ്രിയ ടീം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ ഫൈനലുമായി ബന്ധപ്പെട്ട് നടക്കുന്നത് രണ്ടായിരം കോടിയുടെ വാതുവയ്പ്പാണെന്നു റിപ്പോര്‍ട്ടുകള്‍. ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് നാളത്തെ മത്സരത്തില്‍ രണ്ടായിരം കോടി വാതുവയ്പ്പിലൂടെ മറിയുമെന്ന് വിവരം നല്‍കുന്നത്.

ഇന്ത്യ വിജയിക്കുമെന്നതാണ് വാതുവയ്പ്പുകാര്‍ക്കിടയിലെ പൊതുവായ വിശ്വാസം. ഇന്ത്യയുടെ പുറത്ത് 100 രൂപ വാതുവയ്ക്കുന്നയാള്‍ക്ക് കിട്ടുന്നത് 147 രൂപ. എന്നാല്‍ പാകിസ്താനുമേല്‍ 100 വച്ചാല്‍ കിട്ടുക 300 ആയിരിക്കും.

ഇന്ത്യ-പാക് മത്സരം നടക്കുമ്പോള്‍ വാതുവയ്പ്പ് മറ്റേതു മത്സരങ്ങളേക്കാള്‍ വാശിയേറും. ഒരു ദശാബാദത്തിലെ കണക്കെടുത്താല്‍ ഇതുവരെ 500 മില്യണ്‍ യു എസ് ഡോളര്‍ ഇന്തോ-പാക് ക്രിക്കറ്റ് മത്സരങ്ങളുടെ പുറത്ത് വാതുവച്ചിട്ടുണ്ട്.

1867 ലെ ദി പബ്ലിക് ഗാബ്ലിംഗ് ആക്ട് പ്രകാരം ഇന്ത്യയില്‍ വാതുവയ്പ്പ് നിയമവിരുദ്ധമാണ്. എങ്കിലും അനധികൃത വാതുവയ്പ്പ് ഇന്ത്യയില്‍ സജീവമാണ് ഇപ്പോഴും. വാതുവയ്പ്പുകാരുടെ വലയില്‍ വീണ് കരിയര്‍ നഷ്ടമായ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട്. സാങ്കേതികവിദ്യ വളരെയേറ വികാസം പ്രാപിച്ച ഈ സമയത്ത് വാതുവയ്പ്പുകാര്‍ കൂടുതല്‍ സുരക്ഷിതരും അവരുടെ ചൂതാട്ടം കൂടുതല്‍ എളുപ്പവുമായി. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് വാതുവയ്പ്പിലെ പ്രമുഖര്‍. ഇവരുടെ എതിരാളികളും ഈ രംഗത്ത് ശക്തമാണ്.

ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന മത്സരമായിരിക്കും ഞായറാഴ്ച ഓവലില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എന്നതു തന്നെയാണ് വാതുവയ്പ്പുകാര്‍ ചാകരയായി കരുതുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ചരിത്രം നല്‍കുന്ന മുന്‍തൂക്കമാണ് വാതുവയ്പ്പുകാര്‍ക്ക് ഇന്ത്യ പ്രിയപ്പെട്ട ടീം ആകുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും 20 തവണ ഏറ്റുമുട്ടിയപ്പോള്‍ 18 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 64.28 ആണ് ഇന്ത്യയുടെ വിജയശതമാനം. പാകിസ്താന്റെത് 45.45 ഉം.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയാമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. എന്നത്തേയുമെന്നപോലെ ഒരോ ഇന്ത്യ-പാക് മത്സരവും നല്‍കുന്ന അനിശ്ചിതത്വവും നെഞ്ചിടിപ്പും നാളത്തെ മത്സരത്തിനുമുണ്ട്. വാതുവയ്പ്പുകാര്‍്ക്കും. പക്ഷേ കോടികളൊഴുകുമെന്ന കാര്യത്തില്‍ മാത്രം അവര്‍ക്ക് സംശയമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍