UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം നടപടി, പിന്നെ ചര്‍ച്ച പാകിസ്താനോട് ഇന്ത്യ

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. നടപടിയെടുത്തില്ലെങ്കില്‍ അടുത്ത ആഴ്ച നടക്കാനാരിക്കുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയുണ്ടാകില്ലെന്ന സൂചനയും ഇന്ത്യ നല്‍കി.

പന്ത് ഇപ്പോള്‍ പാകിസ്താന്റെ കോര്‍ട്ടിലാണ്, വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. അതേസമയം ഇന്ന് പാക് പ്രധാനമന്ത്രി നവാസ് ഷറീഫ് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്ത്യ നല്‍കിയ തെളിവില്‍ കഴിഞ്ഞയാഴ്ച അതിര്‍ത്തി നുഴഞ്ഞു കയറിയെത്തി ആറ് ഭീകരരും പാകിസ്താനിലേക്ക് വിളിച്ച ഫോണ്‍ വിളികളുടെ വിശദാംശങ്ങളുമുണ്ട്. ഈ തെളിവുകള്‍ ഉദ്യോഗസ്ഥരുമായി ഷെറീഫ് ചര്‍ച്ച ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. പത്താന്‍ കോട്ട് ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരേയും നടപ്പിലാക്കിയവര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് രണ്ടു ദിവസം മുമ്പ് മോദി ഷെറീഫുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളും മറ്റു ഉപകരണങ്ങളും പാക് നിര്‍മ്മിതമാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍