UPDATES

ട്രെന്‍ഡിങ്ങ്

സ്വന്തം ജനങ്ങൾക്കെതിരെ ഇന്ത്യ സൈന്യത്തെ വിന്യസിക്കാറുണ്ട്, പാകിസ്താൻ അത് ചെയ്യാറില്ലെന്ന് അരുന്ധതി; ബംഗ്ലാദേശിൽ 30 ലക്ഷം പേരെ കൊന്നത് ആരാണെന്ന് മുന്‍ പാക് ഇടത് വിദ്യാർത്ഥി നേതാവ്

“പാകിസ്താൻ സ്വന്തം ജനതയ്ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുകയുണ്ടായില്ലെന്നോ?”

ഇന്ത്യ സ്വന്തം ജനങ്ങൾക്കെതിരെ സൈനികബലം തുടർച്ചയായി പ്രയോഗിച്ച ചരിത്രമുള്ള രാജ്യമാണെന്നും പാകിസ്താൻ അത്തരമൊരു ബലപ്രയോഗം ഒരിക്കലും നടത്തുകയുണ്ടായില്ലെന്നുമുള്ള അരുന്ധതി റോയിയുടെ പ്രസ്താവന വിവാദമാകുന്നു. പാകിസ്താൻ പല ഘട്ടങ്ങളിൽ തങ്ങളുടെ സൈന്യത്തെ ജനങ്ങൾക്കെതിരെ പ്രയോഗിച്ച സന്ദർഭങ്ങളെ ചൂണ്ടിക്കാട്ടി ട്വിറ്റരാട്ടികൾ രംഗത്തു വന്നു.

കൊളോണിയലിസത്തിന്റെ പിടിയിൽ നിന്നും കുതറിയിറങ്ങിയ നിമിഷം തൊട്ട് ഇന്ത്യ ഒരു കോളോണിയൽ‌ അധികാരകേന്ദ്രമായി മാറിയെന്നും സ്വന്തം ജനതയ്ക്കെതിരെ അത് പലതരത്തിലുള്ള ആക്രമണങ്ങൾ സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അരുന്ധതി റോയിയുടെ സംഭാഷണം. നാഗാലാൻഡ്, കശ്മീർ, മിസോറം, തെലങ്കാന, പഞ്ചാബ്, ഗോവ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വന്തം ജനതയ്ക്കെതിരെ രാജ്യം യുദ്ധത്തിലേർപ്പെട്ടുവെന്ന് അരുന്ധതി പറഞ്ഞു. അതെസമയം പാകിസ്താൻ ഒരിക്കൽപ്പോലും തങ്ങളുടെ സൈന്യത്തെ സ്വന്തം ജനതയ്ക്കെതിരായി പ്രയോഗിക്കുകയുണ്ടായില്ലെന്നും അവർ പറഞ്ഞു.

എന്നാൽ ഈ വാദത്തെ ശക്തമായി ഖണ്ഡിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനിലെ ഇടതുപക്ഷ വിദ്യാർത്ഥി നേതാവായിരുന്ന, ഇപ്പോൾ കാനഡയിൽ മാധ്യമപ്രവർത്തനം നടത്തുന്ന തരേഖ് ഫത്താ. അരുന്ധതി റോയ് ഒരു ഐഎസ്ഐ വാർത്താക്കുറിപ്പ് വായിക്കുന്നതു പോലെ തോന്നുന്നുവെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.

“പാകിസ്താൻ സ്വന്തം ജനതയ്ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുകയുണ്ടായില്ലെന്നോ? ബംഗ്ലാദേശിൽ പാകിസ്താൻ സൈന്യം നടത്തിയ വംശഹത്യയിൽ 30 ലക്ഷം പേർ മരിച്ചത് അരുന്ധതി റോയ് കണ്ടതും കേട്ടതുമില്ലേ? ബലൂചിസ്താനെക്കുറിച്ച് അവർക്ക് അറിവില്ലേ?” തരേഖ് ചോദിച്ചു.

പാകിസ്താനിലെ പട്ടാള ഭരണകൂടങ്ങൾ രണ്ടുതവണ തടങ്കലിലിട്ടിട്ടുണ്ട് പുരോഗമനപരമായ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുള്ള തരേഖിനെ. 1977ൽ ജനറൽ സിയ ഉൾ ഹഖിന്റെ പട്ടാളഭരണകാലത്ത് മാധ്യമപ്രവർത്തകനായിരുന്ന തരേഖ് അതിന്റെ പേരിലും ജയിലിൽ കിടന്നിട്ടുണ്ട്. 1987ലാണ് ഇദ്ദേഹം കാനഡയിലേക്ക് മാറിയത്.

അതെസമയം ഇന്ത്യയിലെ സംഘപരിവാർ അനുകൂലികൾ അരുന്ധതിയുടെ പ്രസ്താവന ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍