UPDATES

പാകിസ്താൻ അണ്വായുധ മിസ്സൈൽ പരീക്ഷിച്ചു

കാശ്മീർ വിഷയം അന്താരാഷ്ട്രതലത്തിൽ ചർച്ചയായ ഘട്ടത്തിലാണ് പാകിസ്താന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

പാകിസ്താൻ മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഗസ്നവി ഹതഫ് 111 പരീക്ഷിച്ചു. പാകിസ്താൻ സായുധസേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ അറിയിച്ചത്. പരീക്ഷണം വിജയമായിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരീക്ഷണത്തിന്റെ വീഡിയോ സഹിതമാണ് ട്വീറ്റ്.

മിസ്സൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പാക് പ്രധാനമന്ത്രിയും പ്രസിഡണ്ടും അഭിനന്ദിച്ചതായി സായുധസേനാ വക്താവ് അറിയിച്ചു. വിവിധ തരത്തിലുള്ള യുദ്ധമുനകൾ മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ തൊടുക്കാൻ ശേഷിയുള്ളതാണ് ഈ മിസ്സൈൽ. ഇതിൽ ആണവമുന പേറാനും കഴിയും.

കാശ്മീർ വിഷയം അന്താരാഷ്ട്രതലത്തിൽ ചർച്ചയായ ഘട്ടത്തിലാണ് പാകിസ്താന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. മിസ്സൈൽ പരീക്ഷണത്തിനായി ഓഗസ്റ്റ് 28 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പാകിസ്താൻ വ്യോമാതിർത്തി അടച്ചിട്ടിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് നേരത്തെ വ്യക്തമായിരുന്നില്ല.

ഓഗസ്റ്റ് 26നാണ് മിസ്സൈൽ പരീക്ഷണം നടക്കുകയെന്നാണ് പാകിസ്താൻ ഇന്ത്യയെ അറിയിച്ചിരുന്നത്. 2005ലെ കരാർ പ്രകാരം ഇരുരാജ്യങ്ങളും ഇത്തരം പരീക്ഷണങ്ങൾ പര്സപരം മൂന്നു ദിവസം മുമ്പെങ്കിലും അറിയിച്ചിരിക്കണമെന്നുണ്ട്.

ഹൈപ്പർസോണിക് ശേഷിയുള്ള മിസ്സൈലാണിത്. 2004ൽ ഗവേഷണവികസന പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 2012ൽ ഈ മിസ്സൈൽ സൈന്യത്തിന്റെ ഭാഗമായി. മിസ്സൈലിന് 290 കിലോമീറ്റർ ദൂരപരിധിയുണ്ട്. പാകിസ്താന്റെ പക്കൽ 30 ഗസ്നവി മിസ്സൈലുകളാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍