UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച, അമിത പ്രതീക്ഷയില്ലെന്ന് സർതാജ് അസീസ്

അഴിമുഖം പ്രതിനിധി

ഇന്ത്യയും പാകിസ്താനും തമ്മിൽ അടുത്ത മാസം നടക്കുന്ന സെക്രട്ടറി തല ചർച്ചയിൽ അമിത പ്രതീക്ഷ ഇല്ലെന്ന് നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. റേഡിയോ പാകിസ്താന് നൽകിയ അഭിമുഖത്തിലാണ് സർതാജ് അസീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രാഥമികമായി അതിർത്തിയിലെ സംഘർഷാവസ്ഥക്ക് അയവുവരുത്താനുള്ള നടപടികളാണ് ചെയ്യുക. നിയന്ത്രണരേഖയിൽ സമാധാനം കൊണ്ടുവരണം. കശ്മീർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനുവരിയിലെ ചർച്ചയിൽ വിഷയമാകും. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കണ്ടെത്താൻ സാധിക്കില്ലെന്നും അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനാണ് നവാസ് ശരീഫ് ആഗ്രഹിക്കുന്നതെന്നും സർതാജ് അസീസ് വ്യക്തമാക്കി. ലാഹോറിൽ നരേന്ദ്ര മോദിയും നവാസ് ശരീഫും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സെക്രട്ടറി തല ചർച്ചക്ക് തീരുമാനമായതെന്നും സർതാജ് അസീസ് അറിയിച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍