UPDATES

ട്രെന്‍ഡിങ്ങ്

ലോക്‌സഭ തെരഞ്ഞെടുപ്പ് 2019; രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 95 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ഇന്നു ജനവിധി തേടുന്നത്. ജമ്മുകശ്മീര്‍, ബിഹാര്‍, ബംഗാള്‍, അസം, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, കര്‍ണാടകസ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശമായ പുതുചേരിയിലേക്കുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.

ഇതില്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെയും ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെയും വോട്ടെടുപ്പ് ഇന്നു നടക്കില്ല. ഡിഎംകെ സ്ഥാനാര്‍ത്ഥി പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധാനിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിയത്. മൊത്തം 39 സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നു നടക്കും. ക്രമസമാധാന നില തൃപ്തികരമല്ലാത്തതിനാലാണ് ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റിയത്.

ഒട്ടേറെ പ്രമുഖരും ഇന്ന് ജനവിധി തേടുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്‍, ജിതേന്ദ്ര സിംഗ്, ജുവല്‍ ഓറം, സദാനന്ദ ഗൗഡ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ഡിഎംകെ നേതാക്കളായ ദയാനിധി മാരന്‍, എ രാജ, കനിമൊഴി, നടന്‍ പ്രകാശ് രാജ്, നടി സുമലത, ബിജെപി എം പി ഹേമമാലിനി, കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലി, രാജ് ബബ്ബാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറുഖ് അബദുല്ല എന്നിവര്‍ ഉള്‍പ്പെടെ ആകെ 1596 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍