UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാമറിയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്, ആത്മവിശ്വാസവും ഈഗോയും തമ്മില്‍ വ്യത്യാസമുണ്ട്: ഗഡ്കരി

എല്ലാമറിയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. ആത്മവിശ്വാസവും ഈഗോയും തമ്മില്‍ വ്യത്യാസമുണ്ട്.

പാര്‍ട്ടി എംപിമാരുടേയും എംഎല്‍എമാരുടേയും മോശം പ്രകടനത്തിന് ഉത്തരവാദി പാര്‍ട്ടി അധ്യക്ഷനാണ് എന്ന് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. പാര്‍ട്ടിയുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനാണ് എന്ന് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന വിലയിരുത്തപ്പെട്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും നേതൃത്വത്തിനെതിരെ ഗഡ്കരി രംഗത്തെത്തിയത്. ഐബി എന്റോവ്‌മെന്റ് ലെക്ചറിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഞാനാണ് പാര്‍ട്ടി പ്രസിഡന്റ് എങ്കില്‍, പാര്‍ട്ടി എംപിമാരും എംഎല്‍എമാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആരാണ് ഉത്തരവാദി. ഞാന്‍ തന്നെ – അമിത് ഷായെ ലക്ഷ്യം വച്ച് മുന്‍ പാര്‍ട്ടി പ്രസിഡന്റ് കൂടിയായ ഗഡ്കരി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗഡ്കരി പറഞ്ഞത് വിജയത്തിന് നിരവധി പിതാക്കന്മാരുണ്ട്. പക്ഷെ പരാജയം അനാഥനാണ്. വിജയത്തിന്റെ ക്രെഡിറ്റ് എറ്റെടുക്കാന്‍ ആളുള്ള പോലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ആരുമുണ്ടാവില്ല. എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടും – ആരുടേയും പേരെടുത്ത് പറയാതെ ഗഡ്കരി വിമര്‍ശിച്ചു. നന്നായി സംസാരിച്ചതുകൊണ്ട് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്ന് ഗഡ്കരി പറഞ്ഞു. നിങ്ങളൊരു വിദ്വാനായിരിക്കാം. എന്നാല്‍ ആളുകള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നില്ല. എല്ലാമറിയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. ആത്മവിശ്വാസവും ഈഗോയും തമ്മില്‍ വ്യത്യാസമുണ്ട്. ആത്മവിശ്വാസം വേണം. എന്നാല്‍ ഈഗോ മാറ്റി വയ്ക്കണം – ഗഡ്കരി പറഞ്ഞു.

അതേസമയം ബിജെപി നേതൃത്വത്തെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം ടേം കിട്ടുന്നതിനായി താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഗഡ്കരി പറഞ്ഞു. ബാങ്കിംഗ് ഇന്‍ഡസ്ട്രിയെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും ഗഡ്കരി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മോദിക്ക് പകരം ആര്‍എസ്എസ് കണ്ടുവച്ചിരിക്കുന്ന നേതാവ് ഗഡ്കരിയാണ് എന്നാണ് വിലയിരുത്തല്‍ ശക്തമാണ്. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ തന്നെ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത പക്ഷം മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍