UPDATES

ട്രെന്‍ഡിങ്ങ്

പശു സംരക്ഷകര്‍ തല്ലിക്കൊന്ന പെഹ്ലു ഖാനെ കുറ്റവാളിയാക്കി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കുറ്റപത്രം, നീതി കിട്ടുമെന്ന പ്രതീക്ഷയില്ലായെന്ന് മകന്‍

രണ്ട് വര്‍ഷം മുമ്പാണ് പെഹ്ലുഖാന്‍ കൊല്ലപ്പെട്ടത്.

രണ്ട് വര്‍ഷം മുമ്പ് രാജസ്ഥാനിലെ അല്‍വാറില്‍ ഗോ സംരക്ഷകര്‍ അടിച്ചു കൊന്ന പെഹ്ലുഖാനെതിരെ കേസുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജസ്ഥാനിലെ പശു സംരക്ഷണ നിയമത്തിന്റെ നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പെഹ്ലുഖാനെതിരെ മരണാനന്തരം കേസ് എടുത്തിട്ടുള്ളത്. ഇദ്ദേഹം പശുക്കളെ കൊണ്ടുപോയ ട്രക്കിന്റെ ഉടമയ്‌ക്കെതിരെയും മക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റെടുത് ദിവസങ്ങള്‍ക്കുള്ളില്‍ ഡിസംബര്‍ 30 നാണ് കുറ്റപത്രം തയ്യാറാക്കപ്പെട്ടത്. എന്നാല്‍ ഈ കുറ്റപത്രം കഴിഞ്ഞ മെയ് 29 നാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ബെഹ്‌റൂര്‍ ജുഡീ്ഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

‘കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആദ്യം ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. ഇപ്പോള്‍ അനധികൃതമായി പശുക്കളെ കടത്തി കൊണ്ടുവന്ന കേസില്‍ പ്രതികളുമാക്കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ നീതി നടപ്പിലാക്കുമെന്നായിരുന്നു പ്രതീക്ഷ’ പെഹ്ലുഖാന്റെ മകനും കേസില്‍ പ്രതിയാക്കപ്പെടുകയും ചെയ്ത ഇര്‍ഷാദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പെഹ്ലുഖാന്റെ ഇളയമകന്‍ ആരിഫിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം ഇര്‍ഷാദും ആരിഫും പെഹ്ലുഖാനും പശുസംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കുറ്റപത്രം പറയുന്നു.

2017 ലാണ് ജയ്പൂരില്‍ നിന്ന് പശുക്കളുമായി വാഹനത്തില്‍ വരികയായിരുന്ന പെഹ്ലുഖാനെ 200 ഓളം വരുന്ന സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്. പാലിന് വേണ്ടിയാണ് പശുക്കളെ കൊണ്ടുപോകുന്നത് എന്ന് തെളിയിക്കുന്ന രേഖകള്‍ കാണിച്ചതിന് ശേഷവും പെഹ്‌ളുഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു പെഹ്ലുഖാന്റെ കൊലപാതകം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

എന്നാല്‍ അധികാരത്തിലെത്തിയതിന് ശേഷവും ബിജെപി സര്‍ക്കാരിന്റെ സമീപനങ്ങളാണ് ഇത്തരം സംഭവങ്ങളില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നതാണ് പുതിയ സംഭവം തെളിയിക്കുന്നത്. പെഹ്ലുഖാനെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More:നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാര്‍ തട്ടിച്ചെന്നു പറയുന്ന രണ്ടു കോടിയോളം രൂപ എവിടെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍