UPDATES

സോഷ്യൽ വയർ

“അന്തിമഫലം ജനങ്ങളാഗ്രഹിച്ചതാകണമെന്നില്ല”: തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് സൂചിപ്പിച്ച് കെ സുരേന്ദ്രൻ

ഇത്തവണത്തെ തെരഞ്ഞെടുപ്പനുഭവം ഏറെ വൈകാരികമായിരുന്നെന്നും അദ്ദേഹം പറഞ്ഞു

ജനങ്ങൾ ആഗ്രഹിച്ചതു തന്നെയാകണമെന്നില്ല തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വിജയങ്ങളിൽ അമിതാവേശമോ, പരാജയങ്ങളിൽ നൈരാശ്യമോ പൊതുപ്രവർത്തകർക്കുണ്ടാകരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പനുഭവം ഏറെ വൈകാരികമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്‍പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടു. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും താൻ കരഞ്ഞു പോകുമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

ചതിയിലൂടെ മഞ്ചേശ്വരത്ത് 89 വോട്ടുകൾക്ക് പരാജയപ്പെടുത്തപ്പെട്ടപ്പോഴും തന്നെ നയിച്ചത് ഇതേ നിസ്സംഗതയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് താൻ പത്തനംതിട്ടയിൽ കണ്ടത്. പത്തനംതിട്ട കേരളത്തിന്റെ ഒരു പരിശ്ഛേദമാണെന്നും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും അലയടിച്ച ഒരേ വികാരം തന്നെയാണതെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

Photo Credit: രാംജിത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍