UPDATES

ട്രെന്‍ഡിങ്ങ്

പെപ്സി മാപ്പ് പറയണം; ഒരു രൂപ നഷ്ടപരിഹാരം തേടി ഉരുളക്കിഴങ്ങ് കർഷകർ നിയമ നടപടിക്ക്

പെപ്സികോ നൽകിയ കേസിൽ പ്രതിസ്ഥാനത്തുള്ള കർഷകരാരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരായിരുന്നില്ല ഇതിനാൽ തന്നെ കേസ് നില നിൽക്കില്ലായിരുന്നു.

ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് (എഫ് സി 5) കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെ അഹമ്മദാബാദിലെ വാണിജ്യ കോടതിയില്‍ ഫയല്‍ ചെയ്ത കേസുകൾ നിരുപാധികം പിൻവലിച്ചെങ്കിലും പെപ്‌സി കോയെ വിടാതെ ഗുജറാത്തിലെ കർഷകർ. അകാരണമായി തങ്ങളെ ദ്രോഹിച്ച കമ്പനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഗുജറാത്തില് ഉരുളക്കിഴങ്ങ് കർഷകരെന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

കർഷകരെ അപമാനിച്ച പെപ്സി മാപ്പ് പറയണം. കമ്പനിയിൽ നിന്നുണ്ടായ മാനസിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കുക തന്നെ ചെയ്യണം. പെപ്സി നോട്ടീസ് നൽകിയ കർഷകർക്ക് ഒരു രൂപ കമ്പനി നഷ്ടപരിഹാരം നൽകണം. ഇക്കാര്യം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്നും കർഷകരുടെ അഭിഭാഷകൻ ആനന്ദ് യാഗ്നിക് പ്രസ്താവനയിൽ വ്യക്തമാക്കി.

പെപ്സികോ കേസിൽ പ്രതിസ്ഥാനത്തുള്ള കർഷകരാരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരായിരുന്നില്ല ഇതിനാൽ തന്നെ കേസ് നില നിൽക്കില്ലായിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് കമ്പനി നിയമ നടപടിയിൽ നിന്നും പിൻമാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കർഷകർക്കെതിരെ സമർപ്പിച്ച പതിനൊന്നു കേസുകളിൽ നേരത്തെ പിന്‍വലിച്ചവയ്ക്കി പുറമെ എണ്ണത്തിന് പുറമെ ബാക്കിവരുന്ന അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും സബർകന്തയിൽ മോദസ ജില്ലാ കോടതിയിലെയും അഞ്ച് കർഷകർക്കെതിരെ സമർപ്പിച്ച കേസുകളും വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷകരുടെ നടപടി.

ലെയ്സ് ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ തങ്ങള്‍ക്കാണ് എന്നായിരുന്നു പെപ്‌സിയുടെ അവകാശവാദം. ഈ ഉരുളക്കിഴങ്ങ്, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൂലം 1.05 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും ഈ തുക കര്‍ഷകര്‍ നല്‍കണം എന്നുമാണ് പെപ്‌സി ആവശ്യപ്പെട്ടത്. സബര്‍കാന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.

എന്നാല്‍ ശക്തമായ പ്രതിഷേധമാണ് പെപ്‌സിക്കെതിരെ കര്‍ഷകര്‍ ഉയര്‍ത്തിയത്. ലേയ്‌സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭ, ആര്‍എസ്എസിന്റെ ഭാരതീയ കിസാന്‍ സംഘ് തുടങ്ങിയവയെല്ലാം പെപ്‌സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോട ഗുജറാത്ത് സർക്കാരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാൻ തയ്യാറായത്.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍