UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണ്‍ ചോര്‍ത്തുന്നത് ദേശീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായാണ് ഇത് – ആഭ്യന്തര മന്ത്രാലയം വാദിക്കുന്നു.

വിവിധ ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തുന്നത് ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിനായാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലയം ഡല്‍ഹി ഹൈക്കോടതിയില്‍. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായാണ് ഇത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്‍ നിയമ സെക്ട്രറി സുരേഷ് ചന്ദ്ര, ചില മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.ഫോണ്‍ കോളുകളുടെ ടാപ്പിംഗ്, ട്രേസിംഗ്, സര്‍വൈലന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി സിബിഐയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഹര്‍ജി ആവശ്യപ്പെടുന്നു.

2007ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ചട്ട ഭേദഗതിയിലെ റൂള്‍ 419 എ പ്രകാരം ഫോണ്‍ ഇന്റര്‍സെപ്ഷനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുനപരിശോധിക്കാന്‍ റിവ്യൂ കമ്മിറ്റിയെ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയോഗിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. ചോര്‍ത്തല്‍ നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ് ഒ പി) ഉണ്ട്.

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഉള്ളപ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 19 (2) രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ഇക്കാര്യത്തില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ആവാം എന്ന് പറയുന്നുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം വാദിച്ചു. അലോക് കുമാര്‍ വര്‍മ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടികളേയും ശേഖരിച്ച തെളിവുകളേയും സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍