UPDATES

ട്രെന്‍ഡിങ്ങ്

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആസ്തിവിവരം മറച്ചുപിടിച്ചെന്ന് പൊതുതാൽപര്യ ഹരജി

കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗവും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സംശയം പ്രകടിപ്പിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹരജി. സത്യവാങ്മൂലത്തിലെ കാര്യങ്ങളുടെ വസ്തുത അന്വേഷിക്കണമെന്നാണ് ഹരജി ആവശ്യപ്പെടുന്നത്.

രാജീവ് ചന്ദ്രശേഖർ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആസ്തിവിവരങ്ങൾ പൂർണമായി ഉൾക്കൊള്ളിച്ചിട്ടില്ലെന്നാണ് പൊതുതാൽപര്യ ഹരജി പറയുന്നത്. ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ പ്രൊഫഷണലായ രഞ്ജിത്ത് തോമസ് ആണ് ഹരജിക്കാരൻ. അഡ്വ. അവനി ബൻസാല്‍ മുഖാന്തിരമാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

DL6CZ0100 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഒരു ലാൻഡ് റോവർ ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വെബ്സൈറ്റും (www.parivahan.gov.in) ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്.

തന്റെ ഭാര്യക്ക് വെക്ട്ര കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ ഓഹരികളുള്ള വിവരവും ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിലില്ലെന്നും ഹരജി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍